---
title: "രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ  നടന്ന 'അഭിയാൻ 2023 രക്ഷാകർതൃ സംഗമം' ശ്രദ്ധേയമായി"
english_title: "Ramavilasamschool"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159443/ramavilasamschool"
published_at: "2023-11-04T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65460903c4b96_IMG-20231104-WA0034.jpg"
keywords: []
---

# രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ  നടന്ന 'അഭിയാൻ 2023 രക്ഷാകർതൃ സംഗമം' ശ്രദ്ധേയമായി

> **Lead Summary:** രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അഭിയാൻ 2023 രക്ഷാകർതൃ സംഗമം ശ്രദ്ധേയമായി. അധ്യാപകർ വിദ്യാർത്ഥികൾ താമസിക്കുന്ന വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. തികച്ചും ഗൃഹാന്തരീക്ഷത്തിൽ കൂടിച്ചേരലുകൾ നടത്തുന്ന അധ്യാപക രക്ഷാകർതൃ വിദ്യാർത്ഥി സംഗമമായ 'അഭിയാൻ 2023 'വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംഘടിപ്പിച്ചത്.

## Article Content

രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അഭിയാൻ 2023 രക്ഷാകർതൃ സംഗമം ശ്രദ്ധേയമായി. അധ്യാപകർ വിദ്യാർത്ഥികൾ താമസിക്കുന്ന വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. തികച്ചും ഗൃഹാന്തരീക്ഷത്തിൽ കൂടിച്ചേരലുകൾ നടത്തുന്ന അധ്യാപക രക്ഷാകർതൃ വിദ്യാർത്ഥി സംഗമമായ 'അഭിയാൻ 2023 'വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് സംഘടിപ്പിച്ചത്.

കവിയൂരിലെ പി.രഞ്ജിത്തിൻ്റെ വീട്ടിലായിരുന്നു പിടിഎ യോഗം. ചൊക്ലി ഗ്രാമപഞ്ചായത്ത് അംഗം ഒ.ശ്രീജ ഉദ്ഘാടനം ചെയ്തു. പി ടി.എ പ്രസിഡണ്ട് കെ.ടി.കെ പ്രദീപൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.പി.ഗിരീഷ് കുമാർ, സ്കൂൾ മാനേജർ കെ. മനോജ് കുമാർ, പ്രഥമാധ്യാപകൻ പ്രദീപ് കിനാത്തി ഉപപ്രഥമാധ്യാപിക എൻ.സ്മിത, പി.ജയതിലകൻ, എ.എസ് അഭിലാഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159443/ramavilasamschool)