---
title: "റെബ്കോ ഉല്പന്നങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് പായം പഞ്ചായത്തിൽ തുടക്കം "
english_title: "Rebco products distribution project started in Payam Panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159483/rebco-products-distribution-project-started-in-payam-panchayat"
published_at: "2023-11-04T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654634677c20a_Picsart_23-11-04_17-00-42-814.jpg"
keywords: []
---

# റെബ്കോ ഉല്പന്നങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് പായം പഞ്ചായത്തിൽ തുടക്കം 

> **Lead Summary:** **പായം**: റബ്കോയുടെയും കുടുംബശ്രീ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പായം ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന തവണ വ്യവസ്ഥയിൽ റബ്കോ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക്‌ തുടക്കം ആയി. പായം ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടി റബ്കോ ചെയർമാൻ കാരായി രാജൻ ഉൽഘാടനം ചെയ്തു.

## Article Content

**പായം**: റബ്കോയുടെയും കുടുംബശ്രീ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ പായം ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന തവണ വ്യവസ്ഥയിൽ റബ്കോ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിക്ക്‌ തുടക്കം ആയി. പായം ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ നടന്ന പരിപാടി റബ്കോ ചെയർമാൻ കാരായി രാജൻ ഉൽഘാടനം ചെയ്തു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി രജനി അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ അഡ്വ എം വിനോദ് കുമാർ സമ്മാന പദ്ധതി നറുക്കെടുപ്പ് നിർവഹിച്ചു. പദ്ധതി വിശദീകരണം റബ്കോ ജില്ലാ കോർഡിനേറ്റർ ജോസഫ് സർ നടത്തി.

ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ പത്മാവതി, സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ മുജീബ്, പ്രമീള വി, ജെസ്സി പി എൻ, മെമ്പർ സെക്രട്ടറി സന്തോഷ്‌, സ്മിത രജിത്, ആനന്ദവല്ലി എന്നിവർ സംസാരിച്ചു. 50 അംഗങ്ങൾ ഉള്ള യൂണിറ്റ് അടിസ്ഥാനത്തിൽ മാസ തവണയിൽ പണം ശേഖരിച്ചു ഗുണമെന്മായുള്ളതും, മേൽത്തരവുമായുള്ള റബ്കോ ഫർണിചർ വിതരണം ചെയ്യും.

ഓരോ ഗ്രൂപ്പിനും എല്ലാ മാസവും നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയെ കണ്ടെത്തി സമ്മാനങ്ങൾ വിതരണം ചെയ്യും. പായം ഗ്രാമ പഞ്ചായത്തിൽ   ആദ്യ ഘട്ടം പഞ്ചായത്ത്‌ മെമ്പർമാരും, ജീവനക്കാരും, സി ഡി എസ്അംഗങ്ങളും,പായം വനിതാ സംഘം ജീവനക്കാരും, കുടുബ ശ്രീ പ്രവർത്തകരും, ഉൾപ്പെടെ 2 ഗ്രൂപ്പുകളിലായി 100 പേര് പങ്കാളിയായി. 1000 അംഗങ്ങൾ ഉൾപ്പെടെ 20 ഗ്രൂപ്പുകൾ രൂപീകരിച്ചു.  ഈ പദ്ധതി പഞ്ചായത്തിൽ ആകെ വ്യാപിപ്പിച്ചു.

ഗുണമെന്മയുള്ളതും, ഈടു നിൽക്കുന്നതുമായ റബ്കോ ഉപകരണങ്ങൾ പരമാവധി ജനങ്ങളിൽ എത്തിക്കുക ആണ് കുടുംബശ്രീ സി ഡി എസ് ലക്ഷ്യം മിടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159483/rebco-products-distribution-project-started-in-payam-panchayat)