---
title: "കേളകം യൂത്ത് ക്ലബ്ബ് നാൽപ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി"
english_title: "Kelakam youth club"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159507/kelakam-youth-club"
published_at: "2023-11-04T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65464946450ed_PicsArt_11-04-07.07.41.jpg"
keywords: []
---

# കേളകം യൂത്ത് ക്ലബ്ബ് നാൽപ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി

> **Lead Summary:** കേളകം യൂത്ത് ക്ലബ്ബിൻ്റെ നാൽപ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അഡ്വ.സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ അധ്യക്ഷയായിരുന്നു. പ്രൊ.കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

## Article Content

കേളകം യൂത്ത് ക്ലബ്ബിൻ്റെ നാൽപ്പതാം വാർഷികാഘോഷങ്ങൾക്ക് തുടക്കം. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് അഡ്വ.സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ അധ്യക്ഷയായിരുന്നു. പ്രൊ.കെ.ഇ.എൻ കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

ഗ്രാമ പഞ്ചായത്തംഗം സുനിത രാജു, കെ.സി. രവീന്ദ്രൻ, എസ്.ടി. രാജേന്ദ്രൻ, ഷൈജു എന്നിവർ പ്രസംഗിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ടൈറ്റസ് പി.സി. സ്വാഗതമാശംസിച്ചു. പി.പി. വ്യാസ് ഷാ റിപ്പോർട്ടവതരിപ്പിച്ചു. ക്ലബ്ബ് സെക്രട്ടറി പി.വി. ശിവൻ നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങിനു ശേഷം കോഴിക്കോട് സോണറ്റ് മ്യൂസിക്സ് അവതരിപ്പിച്ച പാട്ടിൻ്റെ പാലാഴി സംഗീത നിശയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159507/kelakam-youth-club)