---
title: "തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും"
english_title: "K surendran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159526/k-surendran"
published_at: "2023-11-04T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65465cdb22d9f_n5536601661699109972423e4d4fba40fbff944728afa526e502ade0a81b5836d3b143b4f4705a0d5fda535.jpg"
keywords: []
---

# തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

> **Lead Summary:** **തിരുവനന്തപുരം:** സുല്‍ത്താൻ ബെത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യാക്ഷൻ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14ന് രാവിലെ 11 മണിക്ക് വയനാട് എസ് പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

## Article Content

**തിരുവനന്തപുരം:** സുല്‍ത്താൻ ബെത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യാക്ഷൻ കെ സുരേന്ദ്രനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ഈ മാസം 14ന് രാവിലെ 11 മണിക്ക് വയനാട് എസ് പി ഓഫീസിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

എൻഡിഎ സ്ഥാര്‍ഥിയാവാൻ സികെ ജാനുവിന് പണം നല്‍കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച്‌ പത്തുലക്ഷവും സുല്‍ത്താൻ ബത്തേരിയില്‍ വെച്ച്‌ 40 ലക്ഷവും സികെ ജാനുവിന് നല്‍കിയെന്നാണ് ആരോപണം. എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസാണ് പരാതിക്കാരൻ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159526/k-surendran)