---
title: "കേളകം സ്വദേശി സാന്ദ്ര ബാബുവിന് കായിക പുരസ്‌കാരം"
english_title: "Sandra Babu from Kelakam wins sports award "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15954/sandra-babu-from-kelakam-wins-sports-award"
published_at: "2021-12-14T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b82ab3dcfad_PicsArt_12-14-10.53.14.jpg"
keywords: []
---

# കേളകം സ്വദേശി സാന്ദ്ര ബാബുവിന് കായിക പുരസ്‌കാരം

> **Lead Summary:** കെ.തങ്കപ്പൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കായിക പുരസ്കാരത്തിന് (25,000 രൂപ) സംസ്ഥാനത്തെ മികച്ച അത് ലറ്റായി കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുത്ത സാന്ദ്ര ബാബുവും, മികച്ച ഫുട്ബോളറായി കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്ത നിജോ ഗിൽബർട്ടും അർഹരായി.

## Article Content

കെ.തങ്കപ്പൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കായിക പുരസ്കാരത്തിന് (25,000 രൂപ) സംസ്ഥാനത്തെ മികച്ച അത് ലറ്റായി കേരള സ്റ്റേറ്റ് അത് ലറ്റിക് അസോസിയേഷൻ തിരഞ്ഞെടുത്ത സാന്ദ്ര ബാബുവും, മികച്ച ഫുട്ബോളറായി കേരള ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്ത നിജോ ഗിൽബർട്ടും അർഹരായി.

കണ്ണൂർ കേളകം സ്വദേശിനിയായ സാന്ദ്ര ബാബു 2019ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡലും, 2020 അഖിലേന്ത്യ അന്തർ സർവ്വകലാശാല മീറ്റ് ട്രിപ്പിൾ ജംപിൽ വെള്ളിയും നേടി. ഈ വർഷം ദേശീയ അത് ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ ട്രിപ്പിൾ ജംപിൽ സ്വർണ്ണവും, ലോങ്ങ് ജെംപിൽ വെള്ളിയും നേടി.തിരുവനന്തപുരം സ്വദേശിയായ നിജോ ഈ വർഷത്തെ കേരള സന്തോഷ് ട്രോഫി ടീം അംഗമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15954/sandra-babu-from-kelakam-wins-sports-award)