---
title: "സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച്‌ ഭാര്യ മരിച്ചു; ഭര്‍ത്താവിന് പരിക്ക്"
english_title: "Accident-died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159564/accident-died"
published_at: "2023-11-04T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65467b782ee6e_n5536921021699117789129c70db855071cc1d52fea516cff90cd9a6d2ab0b346a1866706dd60d9811a5b73.jpg"
keywords: []
---

# സ്വകാര്യബസ് സ്‌കൂട്ടറിലിടിച്ച്‌ ഭാര്യ മരിച്ചു; ഭര്‍ത്താവിന് പരിക്ക്

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് നടുവണ്ണൂരില്‍ ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. പേരാമ്ബ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് അനീഷിനു പരിക്കേറ്റു. പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**കോഴിക്കോട്:** കോഴിക്കോട് നടുവണ്ണൂരില്‍ ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതി വാഹനാപകടത്തില്‍ മരിച്ചു. പേരാമ്ബ്ര പാലേരി ചുരത്തിപ്പാറ സ്വദേശി രമ്യയാണ് മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവ് അനീഷിനു പരിക്കേറ്റു. പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാമ്ബ്ര ഭാഗത്തേക്ക് പോവുകയായിരുന്ന രമ്യയും അനീഷും സഞ്ചരിച്ച സ്കൂട്ടര്‍ ഇതേ ദിശയിലെത്തിയ സ്വകാര്യബസിലും എതിരെ വന്ന പിക്കപ്പ് വാനിലും ഇടിച്ചാണ് അപകടം. വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. രമ്യയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159564/accident-died)