---
title: "പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്"
english_title: "Guruvayoor Ekadashi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15957/guruvayoor-ekadashi"
published_at: "2021-12-14T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b82d8008bdb_images (25).jpeg"
keywords: []
---

# പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്

> **Lead Summary:** പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. പുലർച്ചെ 3 മണിക്ക് തുറന്ന ക്ഷേത്ര നട ഇനി ദ്വാദശി നാളായ ബുധനാഴ്ച രാവിലെ 9 മണി വരെ തുറന്നിരിക്കും. വി.ഐ.പികൾ ഉൾപ്പടെയുള്ളവർക്ക് പ്രത്യേക ദർശനം അനുവദിക്കില്ല.

## Article Content

പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം അധികൃതർ അറിയിച്ചു. പുലർച്ചെ 3 മണിക്ക് തുറന്ന ക്ഷേത്ര നട ഇനി ദ്വാദശി നാളായ ബുധനാഴ്ച രാവിലെ 9 മണി വരെ തുറന്നിരിക്കും. വി.ഐ.പികൾ ഉൾപ്പടെയുള്ളവർക്ക് പ്രത്യേക ദർശനം അനുവദിക്കില്ല.

ഓൺലൈനായി ബുക്ക് ചെയ്തവർക്കും നെയ് വിളക്ക് ശീട്ടാക്കിയവർക്കും മാത്രമാണ് ഈ സമയം ദർശനം അനുവദിക്കുക. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചതോടെ പ്രസാദ ഊട്ടും നടത്തും. അന്ന ലക്ഷ്മി ഹാളിന് പുറമേ തെക്കേ നടപ്പന്തലിന്‍റെ സമീപമുള്ള പുതിയ പന്തലിലും പ്രസാദ ഊട്ട് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15957/guruvayoor-ekadashi)