---
title: "കൊച്ചി മുനമ്പത്ത് ബോട്ടുകൾ കൂട്ടിയിടിച്ചു; കൊല്ലം സ്വദേശി മരിച്ചു"
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159618/accident"
published_at: "2023-11-05T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65471d782b67b_n5537646561699159034461b2873bc34f007b14b4f2a4cfaeeacfc2186047da941d11afdbaeadbf2fcc5c44.jpg"
keywords: []
---

# കൊച്ചി മുനമ്പത്ത് ബോട്ടുകൾ കൂട്ടിയിടിച്ചു; കൊല്ലം സ്വദേശി മരിച്ചു

> **Lead Summary:** **കൊച്ചി: **കൊച്ചി മുനമ്പത്ത് ബോട്ടുകൾ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി ആണ് മരിച്ചത്. അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. 

## Article Content

**കൊച്ചി: **കൊച്ചി മുനമ്പത്ത് ബോട്ടുകൾ കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി ആണ് മരിച്ചത്. അര്‍ധരാത്രിയോടെയാണ് അപകടം ഉണ്ടായത്. 

മുനമ്ബം തീരത്തു നിന്നും ഏകദേശം 28 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചായിരുന്നു അപകടമുണ്ടായത്. സില്‍വര്‍സ്റ്റാര്‍ എന്ന ബോട്ടില്‍ നൂറിന്‍മോള്‍ എന്ന ബോട്ടു വന്നിടിക്കുകയായിരുന്നു. 

സില്‍വര്‍സ്റ്റാര്‍ ബോട്ടിലെ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് പിന്നില്‍ നിന്നെത്തിയ നൂറിന്‍മോള്‍ വന്നിടിക്കുകയായിരുന്നു. ഇടിയെത്തുടര്‍ന്ന് സില്‍വര്‍ സ്റ്റാര്‍ ബോട്ട് രണ്ടായി പിളരുകയും വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു. 

ബോട്ടില്‍ എട്ടു ജീവനക്കാര്‍ ഉണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന ജോസ് ആന്റണിയാണ് മരിച്ചത്. മറ്റുള്ളവരെ രക്ഷപ്പെടുത്തി. മരിച്ച ജോസിന്റെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159618/accident)