---
title: "യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു"
english_title: "Robbery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159621/robbery"
published_at: "2023-11-05T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65471f9bf35c4_n5537613661699159852704603008fc3272e7e15b81cfb9efdd75bee7a10d57cec4ae74effb06d47f8ac14a.jpg"
keywords: []
---

# യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നു

> **Lead Summary:** തൃശൂര്‍ പെരിഞ്ഞനത്ത് യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നതായി പരാതി. ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം കുറ്റിലക്കടവിലുള്ള ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം. ശോഭനയുടെ മകള്‍ പ്രീജുവിന്റെ കഴുത്തില്‍ നിന്നുമാണ് മാല പൊട്ടിച്ചെടുത്തത്.

## Article Content

തൃശൂര്‍ പെരിഞ്ഞനത്ത് യുവതിയെ കത്തികാട്ടി ഭയപ്പെടുത്തി മൂന്ന് പവന്റെ മാല കവര്‍ന്നതായി പരാതി. ശനിയാഴ്ച രാത്രി എട്ടരയോടെ പെരിഞ്ഞനം കുറ്റിലക്കടവിലുള്ള ശോഭന പുരുഷോത്തമന്റെ വീട്ടിലാണ് സംഭവം. ശോഭനയുടെ മകള്‍ പ്രീജുവിന്റെ കഴുത്തില്‍ നിന്നുമാണ് മാല പൊട്ടിച്ചെടുത്തത്.

ശോഭനയും പ്രീജുവിന്റെ മകനും ചേര്‍ന്ന് വീടിന്റെ ഗെയിറ്റ് അടക്കാന്‍ പോയ സമയത്താണ് പതുങ്ങി നിന്നിരുന്ന കള്ളന്‍ വീട്ടില്‍ കയറി പ്രീജുവിനെ ഭയപ്പെടുത്തി കഴുത്തില്‍ നിന്നും മാല പൊട്ടിച്ചത്. കയ്യിലുണ്ടായിരുന്ന കത്തി വീട്ടില്‍ ഉപേക്ഷിച്ചാണ് കള്ളന്‍ കടന്നുകളഞ്ഞത്. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159621/robbery)