---
title: "ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു"
english_title: "Accident-died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159626/accident-died"
published_at: "2023-11-05T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547223bd64ec_n55377001616991605298951d84463d48784d68e9aa69f181c38449dbdc2ac4dc37f66e2c446ff23182ee91.jpg"
keywords: []
---

# ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു

> **Lead Summary:** **കുമ്പള:** ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. കാസര്‍കോട് പൈവളികെ ലാല്‍ബാഗിന് സമീപം ഇബ്രാഹിം മൊയ്തീൻ - ഫാത്തിമ ദമ്ബതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ഇഫ്രാസ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീടിന് അഞ്ഞൂറ് മീറ്റര്‍ അകലെയാണ് അപകടം.

## Article Content

**കുമ്പള:** ജീപ്പിന് പിന്നില്‍ സ്കൂട്ടറിടിച്ച്‌ വിദ്യാര്‍ഥി മരിച്ചു. കാസര്‍കോട് പൈവളികെ ലാല്‍ബാഗിന് സമീപം ഇബ്രാഹിം മൊയ്തീൻ - ഫാത്തിമ ദമ്ബതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ഇഫ്രാസ് ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീടിന് അഞ്ഞൂറ് മീറ്റര്‍ അകലെയാണ് അപകടം.

പള്ളിയിലെ ഇമാമിന് ഭക്ഷണം നല്‍കാൻ മറ്റൊരാളോടൊപ്പം സ്കൂട്ടറില്‍ പിന്നിലിരുന്ന് പോയതായിരുന്നു ഇഫ്രാസ്. മുമ്ബില്‍ പോവുകയായിരുന്ന ജീപ്പ് വളവില്‍ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159626/accident-died)