---
title: "ആരാധനാലയങ്ങളില്‍ വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി വിധി; സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വംമന്ത്രി"
english_title: "High court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159645/high-court"
published_at: "2023-11-05T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65472f4d1d9a9_n55377895216991638679050d307aae8b9e441a9a6ddc1d84ad1d1edf5ee6810a1b812694f1551ea2f64145.jpg"
keywords: []
---

# ആരാധനാലയങ്ങളില്‍ വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി വിധി; സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വംമന്ത്രി

> **Lead Summary:** **തിരുവനന്തപുരം: **ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്‍. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നത് വിഷമമാണ്. കോടതി വിധി പരിശോധിച്ച ശേഷം ദേവസ്വം ബോര്‍ഡുകളും സര്‍ക്കാരും അപ്പീല്‍ നല്‍കുമെന്നും മന്ത്രി പ്രതികരിച്ചു.

## Article Content

**തിരുവനന്തപുരം: **ആരാധനാലയങ്ങളില്‍ അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണന്‍. ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായി ഒഴിവാക്കുന്നത് വിഷമമാണ്. കോടതി വിധി പരിശോധിച്ച ശേഷം ദേവസ്വം ബോര്‍ഡുകളും സര്‍ക്കാരും അപ്പീല്‍ നല്‍കുമെന്നും മന്ത്രി പ്രതികരിച്ചു.

അസമയത്ത് വെടിക്കെട്ട് ഒഴിവാക്കണമെന്നാണ് കോടതി ഉത്തരവ്. സമയക്രമം സംബന്ധിച്ച വിശദാംശങ്ങള്‍ ഒന്നും നല്‍കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159645/high-court)