---
title: "അഖിലേന്ത്യ സഹകരണ വാരാഘോഷം: തളിപ്പറമ്പിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159698/thaliparamba"
published_at: "2023-11-05T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65475a9d256d2_IMG-20231105-WA0005.jpg"
keywords: []
---

# അഖിലേന്ത്യ സഹകരണ വാരാഘോഷം: തളിപ്പറമ്പിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു

> **Lead Summary:** കണ്ണൂരിൽ വച്ച് നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നവംബർ 14 മുതൽ 20 വരെയാണ് കണ്ണൂരിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷം നടക്കുന്നത്.

## Article Content

കണ്ണൂരിൽ വച്ച് നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. നവംബർ 14 മുതൽ 20 വരെയാണ് കണ്ണൂരിൽ അഖിലേന്ത്യാ സഹകരണ വാരാഘോഷം നടക്കുന്നത്.

ഇതിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിൽ തളിപ്പറമ്പ് മേഖലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് ജീവനക്കാർ ഭരണ സമിതി അംഗങ്ങൾ സഹകാരികൾ തുടങ്ങിയവർ അണിനിരന്നു.

വാദ്യമേളങ്ങളുടെയും മുത്തു കുടകളുടെയും അകമ്പടിയോടെ ചിറവക്കിൽ നിന്നാരംഭിച്ച ഘോഷയാത്ര ടൗൺ ചുറ്റി ടൗൺ സ്ക്വയറിൽ സമാപിച്ചു. നിരവധി പേർ വിളംബര ഘോഷയാത്രയിൽ അണിനിരന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159698/thaliparamba)