---
title: "കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് 11. 40 കോടിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി"
english_title: "primary health center"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159738/primary-health-center"
published_at: "2023-11-05T17:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654787a19129e_Screenshot_2023-11-05-17-43-26-76_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് 11. 40 കോടിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായി

> **Lead Summary:** **ഇരിട്ടി** :കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം ഒരുക്കുന്നതിന് 11.40 കോടി രൂപയുടെ പ്രവൃത്തി ടെണ്ടർ ചെയ്തു. പേരാവൂര്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പുപ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി സണ്ണി ജോസഫ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

## Article Content

**ഇരിട്ടി** :കീഴ്പ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിട സമുച്ചയം ഒരുക്കുന്നതിന് 11.40 കോടി രൂപയുടെ പ്രവൃത്തി ടെണ്ടർ ചെയ്തു. പേരാവൂര്‍ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പുപ്രവൃത്തികളുടെ പുരോഗതി വിലയിരുത്താനായി സണ്ണി ജോസഫ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേർന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ടെണ്ടർ അംഗീകരിച്ച് നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. കേളകം അടക്കത്തോട് റോഡിന്റെയും കൊട്ടിയൂർ ബോയ്സ് ടൌൺ റോഡിന്റെയും അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തെറ്റുവഴി മണത്തണ റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്ന കുറച്ചു ഭാഗം മാത്രമാണ് ബാക്കിയെന്നും ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു.

പായം, വിളക്കോട് അടക്കാത്തോട്, സ്കൂളുകളുടെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. പായം മുഴക്കുന്ന് ആയുർവേദ ആശുപത്രികളുടെ പ്രവർത്തികൾ ആരംഭിച്ചു. ആനമതിലിന്റെ 800 മീറ്റർ അടിത്തറ ജോലികൾ പൂർത്തിയായതായും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. മാടത്തിൽ കീഴ്പ്പള്ളി, ഇരിട്ടി ഉളിക്കൽ, ഇരിട്ടി പേരാവൂർ റോഡുകളുടെ ശോച്യാവസ്ഥയെ കുറിച്ച് പഠിച്ചു റിപ്പോർട്ട് നൽകാൻ ചീഫ് എഞ്ചിനിയറെ ചുമതലപെടുത്തിയിട്ടുണ്ടെന്ന വകുപ്പ് മന്ത്രിയുടെ കത്ത് ലഭിച്ചതായി എം.എൽ.എ യോഗത്തെ അറിയിച്ചു.

മട്ടന്നൂർ കൾറോഡ് ഭാഗങ്ങളിൽ വഴിവിളക്കുകൾ 15 വർഷത്തേക്ക് മെയ്ന്റനസ് അടക്കം ഏറ്റെടുത്ത് ചെയ്യുന്നത് തങ്ങൾക്ക് അറിയില്ലെന്ന കെ എസ് ടി പി പറഞ്ഞതിലും എം.എൽ.എ അതൃപ്തി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159738/primary-health-center)