---
title: "ഇരിട്ടി നഗരസഭ കേരളോത്സവം സമാപിച്ചു "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159744/iritty"
published_at: "2023-11-05T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65478bf931135_IMG-20231105-WA0022.jpg"
keywords: []
---

# ഇരിട്ടി നഗരസഭ കേരളോത്സവം സമാപിച്ചു 

> **Lead Summary:** **ഇരിട്ടി**: ഒക്ടോബർ 8 മുതൽ 29 വരെ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ കേരളോത്സവത്തിൻ്റെ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും പുന്നാട് ടർഫ് ഗ്രൗണ്ടിൽ വച്ച് ദേശിയ വോളിബോൾ താരവും കാലിക്കറ്റ് യൂനിവേഴ്സിറ്റി ചിഫ് കോച്ചുമായ കിഷോർ കുമാർ നിർവഹിച്ചു.

## Article Content

**ഇരിട്ടി**: ഒക്ടോബർ 8 മുതൽ 29 വരെ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നടത്തിയ കേരളോത്സവത്തിൻ്റെ സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും പുന്നാട് ടർഫ് ഗ്രൗണ്ടിൽ വച്ച് ദേശിയ വോളിബോൾ താരവും കാലിക്കറ്റ് യൂനിവേഴ്സിറ്റി ചിഫ് കോച്ചുമായ കിഷോർ കുമാർ നിർവഹിച്ചു.

പഴശ്ശി റിസർവ്വോയർ ശുചികരിക്കുന്നതിന് സഹായങ്ങൾ നൽകിയ ഇരിട്ടി ഫയർ ഡിഫൻസ്സ് അംഗങ്ങളെയും വള്ളിത്തോട്  ഒരുമ റസ്ക്യു ടിമിനെയും, സംസ്ഥാന ബെയിസ് ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കണ്ണുർ ജില്ലാ ടീമിലെ അംഗങ്ങളെയും റവന്യു ഡിസ്ട്രിക്റ്റ് മിറ്റിൽ ഷോട്ട്പുട്ട്, ഡിസ്കസ്സ് ത്രോ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ ലസിമ റഷീദ് എന്നിവരെയും നഗരസഭയുടെ നേതൃത്വത്തിൽ ആദരിച്ചു.

നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ എ.കെ.രവിന്ദ്രൻ, കെ.സുരേഷ് കൗൺസിലർമാരായ കെ.മുരളിധരൻ, വി.ശശി, എ.കെ.ഷൈജു, പി.ഫൈസൽ, അബ്ദുൾ ഖാദർ കോമ്പിൽ, ആസൂത്രണസമിതി ഉപാധ്യക്ഷൻ പി.ആർ അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159744/iritty)