---
title: "സംസ്ഥാന പുരസ്ക്കാര തിളക്കത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159750/iritty"
published_at: "2023-11-05T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65478f4409619_Picsart_23-11-05_18-16-16-319.jpg"
keywords: []
---

# സംസ്ഥാന പുരസ്ക്കാര തിളക്കത്തിൽ ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംസ്ഥാന തല ഹയർ സെക്കണ്ടറി പുരസ്ക്കാര തിളക്കത്തിൽ. 2023 വർഷത്തെ ഹയർസെക്കൻഡറി തലത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റ്,സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫിസർ, മികച്ച എൻഎസ്എസ് വളണ്ടിയർ എന്നീ മൂന്ന് അവാർഡുകൾ ഒരുമിച്ചു കരസ്ഥമാക്കിയാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന തല പുരസ്ക്കാരനേട്ടം സ്വന്തമാക്കിയത്.

## Article Content

**ഇരിട്ടി**: ഇരിട്ടി ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് സംസ്ഥാന തല ഹയർ സെക്കണ്ടറി പുരസ്ക്കാര തിളക്കത്തിൽ. 2023 വർഷത്തെ ഹയർസെക്കൻഡറി തലത്തിൽ സംസ്ഥാനത്ത് ഏറ്റവും മികച്ച എൻഎസ്എസ് യൂണിറ്റ്,സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫിസർ, മികച്ച എൻഎസ്എസ് വളണ്ടിയർ എന്നീ മൂന്ന് അവാർഡുകൾ ഒരുമിച്ചു കരസ്ഥമാക്കിയാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ സംസ്ഥാന തല പുരസ്ക്കാരനേട്ടം സ്വന്തമാക്കിയത്.

സംസ്ഥാനത്തെ മികച്ച എൻഎസ്എസ് യൂണിറ്റായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അതേ സ്കൂളിലെ എൻ എസ് എസിൻ്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രോഗ്രാം ഓഫിസർ ഇ.പി.അനീഷ് കുമാർ മികച്ച പ്രോഗ്രാം കോർഡിനേറ്ററായും, എൻ എസ് എസ് ലീഡർ പി.എസ്. സായന്ത് മികച്ച വളണ്ടിയറായും തെരഞ്ഞെടുക്കപ്പെട്ടു.

ഇതോടെ മൂന്ന് അവാർഡുകളും ഒരേ സമയംസ്വന്തമാക്കുന്ന സംസ്ഥാനത്തെ ആദ്യ സ്കൂളായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് പുതു ചരിത്രമെഴുതി . 2020 മുതൽ 2023 വരെയുള്ള പ്രവർത്തന കാലഘട്ടത്തിൽ നടത്തിയ സാമൂഹിക - ജീവകാരുണ്യ - സന്നദ്ധ പ്രവർത്തനത്തിലൂന്നിയ സാമൂഹിക ഇടപെടലുകളും വിവിധ സാമൂഹിക പരിസ്ഥിതിക പാലിയേറ്റീവ് സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ മികവാർന്ന പ്രവർത്തനങ്ങളും ജൈവ -കർഷിക രംഗത്തെ നേട്ടങ്ങളുമാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിനെ പുരസ്കാരങ്ങളുടെ നെറുകയിലെത്തിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159750/iritty)