---
title: "വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം; കൊടി സുനിയുടെ നേതൃത്വത്തില്‍ ആക്രമണം"
english_title: "Kodi suni "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159770/kodi-suni"
published_at: "2023-11-05T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547a34a304b0_n55390318016991935318672655584822118829e87c8029f8eb6bbd0c4ae5c0238e5f96def257317649eafb.jpg"
keywords: []
---

# വിയ്യൂര്‍ ജയിലില്‍ സംഘര്‍ഷം; കൊടി സുനിയുടെ നേതൃത്വത്തില്‍ ആക്രമണം

> **Lead Summary:** **തൃശൂര്‍: **വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ സംഘര്‍ഷം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു. സംഭവത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെയാണ് ജയിലില്‍ സംഘര്‍ഷമുണ്ടായത്. ആയുധങ്ങള്‍ ഉപയോഗിച്ചാണ് തടവുകാര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചത്.

## Article Content

**തൃശൂര്‍: **വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ സംഘര്‍ഷം. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തില്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചു. സംഭവത്തില്‍ മൂന്ന് ജയില്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഉച്ചയോടെയാണ് ജയിലില്‍ സംഘര്‍ഷമുണ്ടായത്. ആയുധങ്ങള്‍ ഉപയോഗിച്ചാണ് തടവുകാര്‍ ജയില്‍ ജീവനക്കാരെ ആക്രമിച്ചത്.

പരിക്കേറ്റ ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓഫിസിലെ ഫര്‍ണീച്ചറുകളും സംഘം തല്ലിത്തകര്‍ത്തു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയാണ് തടവുകാരെ കീഴ്പെടുത്തി രംഗം ശാന്തമാക്കിയത്. നിലവില്‍ ജയിലിലെ സ്ഥിതി നിയന്ത്രണവിധേയമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159770/kodi-suni)