---
title: "ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു"
english_title: "Accident-died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159774/accident-died"
published_at: "2023-11-05T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547a9627be00_n55390986216991951181369c70e0b0d510ce64c408d42f45d57a92ebdd59432e73d3ff7c2bc5a471509df9.jpg"
keywords: []
---

# ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു

> **Lead Summary:** **പാലക്കാട്: **ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കൊഴിഞ്ഞാമ്ബാറ ഗാന്ധിനഗര്‍ മുരുകേശന്റെ മകന്‍ അനീഷ് , കൊഴിഞ്ഞാമ്ബാറ പാറക്കളം കുമാരന്റെ മകന്‍ സന്തോഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു. 

## Article Content

**പാലക്കാട്: **ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ രണ്ടു യുവാക്കള്‍ മരിച്ചു. കൊഴിഞ്ഞാമ്ബാറ ഗാന്ധിനഗര്‍ മുരുകേശന്റെ മകന്‍ അനീഷ് , കൊഴിഞ്ഞാമ്ബാറ പാറക്കളം കുമാരന്റെ മകന്‍ സന്തോഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു. 

ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ വെള്ളാരംകല്‍മേട് - മുട്ടിമാമ്ബള്ളം റോഡിലാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇളനീര്‍ കയറ്റാന്‍ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന കൊഴിഞ്ഞാമ്ബാറ വേലുമണിയുടെ മകന്‍ രാമദാസിനെ (24) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രാമദാസിന് തലയ്ക്കാണു പരിക്ക്. ഇദ്ദേഹത്തെ നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159774/accident-died)