---
title: "#Manathana | കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടത്തി മണത്തണ യൂണിറ്റ്"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159785/manathana"
published_at: "2023-11-05T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547b69d3665a_Picsart_23-11-05_20-44-27-049.jpg"
keywords: []
---

# #Manathana | കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടത്തി മണത്തണ യൂണിറ്റ്

> **Lead Summary:** **മണത്തണ**: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മെമ്പർഷിപ്പ് വിതരണമാസാചരണം മണത്തണ യൂണിറ്റിൽ ആരംഭിച്ചു. കേളകം മേഖലയിൽ ആദ്യമായി മെമ്പർഷിപ്പ് വിതരണം നടക്കുന്നത് മണത്തണ യൂണിറ്റിലാണ്.

## Article Content

**മണത്തണ**: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത മെമ്പർഷിപ്പ് വിതരണമാസാചരണം മണത്തണ യൂണിറ്റിൽ ആരംഭിച്ചു. കേളകം മേഖലയിൽ ആദ്യമായി മെമ്പർഷിപ്പ് വിതരണം നടക്കുന്നത് മണത്തണ യൂണിറ്റിലാണ്.

പുതുതായി വ്യാപാര മേഖലയിലേക്ക് കടന്നുവരുന്ന മെമ്പർമാരെ ഉൾപ്പെടുത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ശക്തി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മെയ് 1 മുതൽ 30 വരെയുള്ള ഒരു മാസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിൻ സംഘടിപികുന്നത്. മണത്തണ യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഞ്ചുപേർക്ക് മണത്തണ യൂണിറ്റിന്റെ അംഗത്വം നൽകി കൊണ്ട് മേഖലാ പ്രസിഡണ്ട് എസ് ജെ തോമസ് ക്യാപയിൽ ഉദ്ഘാടനം ചെയിതു.

യൂണിറ്റ് ജനറൽ സെക്രട്ടറി കെ സി പ്രവീൺ,മേഖല വനിതാ വിങ്ങ് പ്രസിഡന്റ് ബിന്ദു സോമൻ, ബേബിച്ചൻ, സെയ്ദൂട്ടി, മേഖല യൂത്ത് വിംഗ് പ്രസിഡണ്ട് പ്രജിത്ത്, യൂണിറ്റ് ട്രഷറർ രാജൻ, കൊളക്കാട് യൂണിറ്റ് പ്രസിഡണ്ട് സി മനോജ്, അടയ്ക്കാത്തോട്‌ യൂണിറ്റ് പ്രസിഡണ്ട് യാസീൻ നെടുംപുറംചാൽ, ദീപേഷ്, കേളകം യൂണിറ്റ് പ്രസിഡണ്ട് രജീഷ് തുടങ്ങി കേളകം മേഖലയിലെ വിവിധ യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159785/manathana)