---
title: "ആറളം ഫാം പുനരധിവാസ മേഖലയിൽ "തിരികെ സ്കൂൾ ക്യാമ്പയിൻ""
english_title: "Aralam farm "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159791/aralam-farm"
published_at: "2023-11-05T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547b6c39cfcc_PicsArt_11-05-09.05.16.jpg"
keywords: []
---

# ആറളം ഫാം പുനരധിവാസ മേഖലയിൽ "തിരികെ സ്കൂൾ ക്യാമ്പയിൻ"

> **Lead Summary:** > **ആറളം**: കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ, ആറളം സിഡിഎസ്, ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറളം ഫാം പനരധി വാസ മേഖലയിൽ "തിരികെ സ്കൂൾ ക്യാമ്പയിൻ " സംഘടിപ്പിച്ചു. ആറളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശന്റെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എം സുർജിത്ത് തിരികെ സ്കൂൾ പദ്ധതി വിശദീകരണം നടത്തി. 

## Article Content

> **ആറളം**: കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂർ, ആറളം സിഡിഎസ്, ആറളം പട്ടികവർഗ്ഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആറളം ഫാം പനരധി വാസ മേഖലയിൽ "തിരികെ സ്കൂൾ ക്യാമ്പയിൻ " സംഘടിപ്പിച്ചു. ആറളം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ മിനി ദിനേശന്റെ അധ്യക്ഷതയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം നിർവഹിച്ചു. ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് പരിപാടിയുടെ ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. എം സുർജിത്ത് തിരികെ സ്കൂൾ പദ്ധതി വിശദീകരണം നടത്തി. 

വൈസ് പ്രസിഡന്റ് ജെസി മോൾ വാഴപ്പിള്ളിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സ ജോസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് അന്ത്യംകുളം, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ആറളം പട്ടികവർഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി സനൂപ് നന്ദി പറഞ്ഞു. ആറളം പുനരധിവാസ മേഖലയിലെ ആറു ബ്ലോക്കുകളിൽ നിന്നായി 500 ഓളം കുടുംബശ്രീ അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159791/aralam-farm)