---
title: "ഇന്ത്യയുടെ തീപ്പൊരി ബൗളിംഗ്; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കൂറ്റൻ വിജയം"
english_title: "Ind sa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159798/ind-sa"
published_at: "2023-11-05T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547ba595b7cb_n55392024616991992489275a55f6948c3f3dc842b5b3618493fceb939b0a74055c5d54ab997af7b64a0c24.jpg"
keywords: []
---

# ഇന്ത്യയുടെ തീപ്പൊരി ബൗളിംഗ്; ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കൂറ്റൻ വിജയം

> **Lead Summary:** ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും വിജയിച്ച്‌ ഇന്ത്യ ലോകകപ്പ് ലീഗ് ഘട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്‌. ഇന്ത്യ ഉയര്‍ത്തിയ 327 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക വെറും 83 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ എട്ട് മത്സരങ്ങളില്‍ നിന്നുള്ള എട്ടാം വിജയമാണ് ഇത്. ജഡേജ ഇന്ത്യക്ക് ആയി അഞ്ചു വിക്കറ്റ് നേടി ബൗളര്‍മാരില്‍ മികച്ചു നിന്നു.

## Article Content

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും വിജയിച്ച്‌ ഇന്ത്യ ലോകകപ്പ് ലീഗ് ഘട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇന്ന് ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്‌. ഇന്ത്യ ഉയര്‍ത്തിയ 327 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക വെറും 83 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ എട്ട് മത്സരങ്ങളില്‍ നിന്നുള്ള എട്ടാം വിജയമാണ് ഇത്. ജഡേജ ഇന്ത്യക്ക് ആയി അഞ്ചു വിക്കറ്റ് നേടി ബൗളര്‍മാരില്‍ മികച്ചു നിന്നു.

ഇന്നും ഇന്ത്യൻ പേസര്‍മാര്‍ ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയ. തന്റെ ആദ്യ ഓവറില്‍ സിറാജ് ഡി കോക്കിനെ ബൗള്‍ഡ് ആക്കി. വെറും 5 റണ്‍സ് മാത്രമാണ് ഡി കോക്ക് ഇന്ന് നേടിയത്. ഒമ്ബതാം ഓവറില്‍ ജഡേജയ്ക്ക് പന്ത് നല്‍കിയ രോഹിതിന് മൂന്നാം പന്തില്‍ തന്നെ ഫലം ലഭിച്ചു. ജഡേജ ബാവുമയെ പുറത്തക്കി.

അടുത്ത ഓവറില്‍ ഷമിയും വിക്കറ്റ് എടുത്തു. മാക്രമിനെ ആണ് ഷമി പുറത്താകിയത്. മാക്രം 9 റണ്‍സ് മാത്രം എടുത്തു. അടുത്തത് ക്ലാസന്റെ ഊഴം ആയിരുന്നു. ക്ലാസൻ ജഡേജയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. അടുത്ത ഓവറില്‍ ഷമി വാൻ ഡെര്‍ ഡുസനെയും എം ബി ഡബ്യു ആക്കി. 13.1 ഓവറില്‍ 40/5 എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി.

ആറാം വിക്കറ്റില്‍ മില്ലറും യാൻസണും കൂട്ടുകെട്ട് പടുക്കാൻ നോക്കി എങ്കിലും വിജയിച്ചില്ല. 11 റണ്‍സ് എടുത്തു നില്‍ക്കെ മില്ലറിനെ ജഡേജ ബൗള്‍ഡ് ആക്കി. ദക്ഷിണാഫ്രിക്ക 59/6. അധികം വൈകാതെ കേശവ് മഹാരാജിനെയും ജഡേജ പുറത്താക്കി. ദക്ഷിണാഫ്രിക്ക 67-7

14 റണ്‍സ് എടുത്ത് പ്രതിരോധം തീര്‍ത്ത യാൻസണെ കുല്‍ദീപ് പുറത്താക്കി. അതിനു പിന്നാലെ റബാദയെ പുറത്താക്കി ജഡേജ തന്റെ അഞ്ചാം വിക്കറ്റ് നേടി. പിന്നാലെ കുല്‍ദീപ് വിജയം പൂര്‍ത്തിയാക്കി. ഇന്ത്യക്ക് ആയി ജഡേജ 5 വിക്കറ്റ് നേടിയപ്പോള്‍ ഷമിയും കുല്‍ദീപും 2 വിക്കറ്റും സിറാജ് ഒരു വിക്കറ്റു നേടി.

ബാറ്റിംഗ് അത്ര എളുപ്പമല്ലാതിരുന്ന ഈഡൻ ഗാര്‍ഡനിലെ സ്ലോ പിച്ചില്‍ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 326 റണ്‍സ് എടുക്കാൻ ഇന്ത്യക്ക് ആയിരുന്നു. വിരാട് കോഹ്ലിയുടെയും ശ്രേയസ് അയ്യറിന്റെയും പക്വതയാര്‍ന്ന ഇന്നിംഗ്സ് ആണ് ഇന്ത്യക്ക് കരുത്തായത്. വിരാട് സച്ചിന്റെ ഏകദിന റെക്കോര്‍ഡിനൊപ്പം എത്തിയ 49ആം സെഞ്ച്വറി ഇന്ന് നേടി.

മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക് ഇന്ന് ലഭിച്ചത്. രോഹിത് ശര്‍മ്മ ആക്രമിച്ചു തന്നെ കളി തുടങ്ങി. 24 പന്തില്‍ നിന്ന് 40 റണ്‍സ് എടുത്താണ് രോഹിത് പുറത്തായത്. ആദ്യ പത്ത് ഓവറില്‍ 90 റണ്‍സ് എടുക്കാൻ ഇന്ത്യക്ക് ആയിരുന്നു. 23 റണ്‍സ് എടുത്ത ഗില്‍ പുറത്തായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തില്‍ ആയി. മഹാരാജിന്റെ മികച്ച സ്പിൻ ഇന്ത്യൻ സ്കോറിംഗിന്റെ വേഗത കുറച്ചു. ശ്രേയസും കോഹ്ലിയും പതുക്കെ കളിച്ച്‌ ഇന്നിംഗ്സ് കെട്ടിപടുത്തു.

ശ്രേയസ് 87 പന്തില്‍ നിന്ന് 77 റണ്‍സ് ആണ് എടുത്തത്. 2 സിക്സും 7 ഫോറും അടങ്ങുന്നത് ആയിരുന്നു ഇന്നിംഗ്സ്. കെ എല്‍ രാഹുല്‍ 8 റണ്‍സ് എടുത്തും പിറകെ പുറത്തായി. അപ്പോഴും കോഹ്ലി ഒരു വശത്ത് ക്ഷമയോടെ ബാറ്റു ചെയ്തു. അവസാനം സൂര്യകുമാര്‍ റണ്‍ കണ്ടെത്തിയതോടെ ഇന്ത്യ 300ലേക്ക് അടുത്തു. സൂര്യ 13 പന്തില്‍ നിന്ന് 22 റണ്‍സ് എടുത്ത് പുറത്തായി.

കോഹ്ലി 121 പന്തില്‍ നിന്ന് 101 റണ്‍സ് എടുത്തു. 10 ഫോര്‍ അടങ്ങുന്നത് ആയിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. ജഡേജ അവസാനം 15 പന്തില്‍ നിന്ന് 29 റണ്‍സ് എടുത്തു.

ദക്ഷിണാഫ്രിക്കയ്ക്ക് ആയി എൻഡിഡി, യാൻസണ്‍, റബാഡ, മഹാരാജ്, ഷംസി എന്നിവര്‍ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159798/ind-sa)