---
title: "കണ്ണൂർ റവന്യൂ ജില്ല ശാസ്ത്ര നാടക മത്സരം : മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി"
english_title: "Sent thomas high school "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159810/sent-thomas-high-school"
published_at: "2023-11-05T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6547c4b621745_PicsArt_11-05-10.04.51.jpg"
keywords: []
---

# കണ്ണൂർ റവന്യൂ ജില്ല ശാസ്ത്ര നാടക മത്സരം : മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ ഒന്നാം സ്ഥാനം നേടി

> **Lead Summary:** **മണിക്കടവ്:** തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കണ്ണൂർ റവന്യൂ ജില്ല ശാസ്ത്ര നാടക മത്സരത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ അവതരിപ്പിച്ച 'വിത്ത് ' എന്ന നാടകം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാനതല മത്സരത്തിന് അർഹരായി.ഈ വർഷത്തെ ശാസ്ത്ര നാടകത്തിന്റെ വിഷയമായ 'ശാസ്ത്രസാങ്കേതികവിദ്യ മാനവ പുരോഗതിക്ക് ' ഉപവിഷയമായ 'ചെറു ധാന്യങ്ങളുടെ വർഷം' എന്നിവയെ സമന്വയിപ്പിച്ചാണ് ശാസ്ത്രനാടകം അവതരിപ്പിച്ചത്.

## Article Content

**മണിക്കടവ്:** തളിപ്പറമ്പ് മൂത്തേടത്ത് ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കണ്ണൂർ റവന്യൂ ജില്ല ശാസ്ത്ര നാടക മത്സരത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ അവതരിപ്പിച്ച 'വിത്ത് ' എന്ന നാടകം ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാനതല മത്സരത്തിന് അർഹരായി.ഈ വർഷത്തെ ശാസ്ത്ര നാടകത്തിന്റെ വിഷയമായ 'ശാസ്ത്രസാങ്കേതികവിദ്യ മാനവ പുരോഗതിക്ക് ' ഉപവിഷയമായ 'ചെറു ധാന്യങ്ങളുടെ വർഷം' എന്നിവയെ സമന്വയിപ്പിച്ചാണ് ശാസ്ത്രനാടകം അവതരിപ്പിച്ചത്.

കണ്ണൂർ ജില്ലയിലെ 13 ഉപജില്ലകളിൽ നിന്നുള്ള നാടകങ്ങളാണ് വേദിയിൽ അവതരിപ്പിക്കപ്പെട്ടത്. ശാസ്ത്ര നാടകത്തിന്റെ സംസ്ഥാനതല മത്സരം നവംബർ 13ന് തൃശ്ശൂരിൽ വച്ച് നടത്തപ്പെടും. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ വിനിൽ സി മാത്യു ആണ് നാടകത്തിന്റെ സംവിധാനം നിർവഹിച്ചത്. ഈ നാടകത്തിൽ 'അന്ധാര' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന റോസ് ഡെന്നി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്ക്രിപ്റ്റിനുള്ള പുരസ്കാരവും ഈ നാടകത്തിനാണ്.

ജുവാൻ സ്‌കറിയ, നിവിൻ സോജൻ, ടിയാ ജേക്കബ്, അന്ന റോസ് ഡെന്നി, അലൻ ജോ സിബി, എഡ്വിൻ റോൾസൻ, അഗസ്റ്റിൻ റോയ്, മുഹമ്മദ് സാബിത്ത്, ആന്റണി ഷിബു, ജോയൽ രാജ് ടി എന്നീ വിദ്യാർത്ഥികളാണ് നാടകത്തിൽ പങ്കെടുത്തത്. ചിത്രകല അധ്യാപകനായ ജെഫിൻ ജോസ്, ശാസ്ത്ര അധ്യാപകനായ ജിബി ജോസഫ് എന്നിവർ നേതൃത്വം നൽകി. വിജയികളെ മാനേജർ ഫാ. പയസ് പടിഞ്ഞാറെമുറിയിൽ ഹെഡ്മാസ്റ്റർ പി എം നീലകണ്ഠൻ, പിടിഎ എന്നിവർ അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159810/sent-thomas-high-school)