---
title: "ഇന്ത്യൻ അത്‌ലറ്റിക്‌ താരം രഞ്ജിത്ത് മാക്കുറ്റിയെ ആദരിച്ച് 'കനൽ' സ്വയം സഹായ സംഘം "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159822/peravoor"
published_at: "2023-11-06T06:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65483b037bbe9_Picsart_23-11-06_06-31-18-671.jpg"
keywords: []
---

# ഇന്ത്യൻ അത്‌ലറ്റിക്‌ താരം രഞ്ജിത്ത് മാക്കുറ്റിയെ ആദരിച്ച് 'കനൽ' സ്വയം സഹായ സംഘം 

> **Lead Summary:** **പേരാവൂർ** : കൊട്ടൻചുരം കനൽ സ്വയം സഹായ സംഘം ഏഴാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ അത്‌ലറ്റിക്‌ താരം രഞ്ജിത്ത് മാക്കുറ്റിയെ ആദരിച്ചു. ദുബായിൽ നടന്ന അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണ്ണമടക്കം നിരവധി മെഡലുകൾ പേരാവൂർ സ്വദേശിയായ രഞ്ജിത്ത് മാക്കുറ്റി നേടിയിരുന്നു. ഞായറാഴ്ച രാവിലെ കുട്ടികളുടെ കലാ പരിപാടികളോടെയാണ് സംഘത്തിന്റെ വാർഷികാഘോഷം ആരംഭിച്ചത്.

## Article Content

**പേരാവൂർ** : കൊട്ടൻചുരം കനൽ സ്വയം സഹായ സംഘം ഏഴാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ അത്‌ലറ്റിക്‌ താരം രഞ്ജിത്ത് മാക്കുറ്റിയെ ആദരിച്ചു. ദുബായിൽ നടന്ന അത്‌ലറ്റിക്സിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണ്ണമടക്കം നിരവധി മെഡലുകൾ പേരാവൂർ സ്വദേശിയായ രഞ്ജിത്ത് മാക്കുറ്റി നേടിയിരുന്നു. ഞായറാഴ്ച രാവിലെ കുട്ടികളുടെ കലാ പരിപാടികളോടെയാണ് സംഘത്തിന്റെ വാർഷികാഘോഷം ആരംഭിച്ചത്.

വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ വിജീഷ് ഭാസ്കരൻ, വോളിബോൾ താരം ജെസ്‌വിൻ മാത്യു എന്നിവരെയും ചടങ്ങിൽ ആദരിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ, കനൽ സ്വയം സഹായ സംഘം സെക്രട്ടറി എ പവിത്രൻ, സിപിഐഎം മണത്തണ ലോക്കൽ സെക്രട്ടറി ടി വിജയൻ, സിപിഐഎം നോർത്ത് ബ്രാഞ്ച് സെക്രട്ടറി വൈഷ്ണവ്, പി. മനോജ്കുമാർ, ഷൈനി മനോജ്, സനേഷ് സി, സീനിയർ ചേമ്പർ രവീന്ദ്രൻ, എ സി വിനേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159822/peravoor)