---
title: "ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണിയാമ്പറ്റ പഞ്ചായത്ത് വനിതാ ലീഗ് "
english_title: "Kaniyapatta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159852/kaniyapatta"
published_at: "2023-11-06T09:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65485f1700a15_IMG-20231106-WA0016.jpg"
keywords: []
---

# ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണിയാമ്പറ്റ പഞ്ചായത്ത് വനിതാ ലീഗ് 

> **Lead Summary:** **കണിയാമ്പറ്റ**: സ്കൂളുകളും ആശുപത്രികളും ആംബുലൻസും ആക്രമിച്ച് ഗസയിലെ കുഞ്ഞുങ്ങളെയും സാധാരണ ജനങ്ങളെയും കൊല്ലുന്നതിലൂടെ ഇസ്രായേൽ യുദ്ധ കുറ്റങ്ങൾ ആവർത്തിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ പറഞ്ഞു.

## Article Content

**കണിയാമ്പറ്റ**: സ്കൂളുകളും ആശുപത്രികളും ആംബുലൻസും ആക്രമിച്ച് ഗസയിലെ കുഞ്ഞുങ്ങളെയും സാധാരണ ജനങ്ങളെയും കൊല്ലുന്നതിലൂടെ ഇസ്രായേൽ യുദ്ധ കുറ്റങ്ങൾ ആവർത്തിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി ഇസ്മായിൽ പറഞ്ഞു.

കണിയാമ്പറ്റ പഞ്ചായത്ത് വനിതാ ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്യ രാഷ്ട്ര സഭയെ പോലും വെല്ലുവിളിക്കുന്ന സമീപനമാണ് ഇസ്രായേൽ പ്രകടിപ്പിക്കുന്നത്. ഫലസ്തീൻ ജനതയെ ചേർത്തു പിടിച്ച ഭരണാധികാരികളിൽ നിന്നും വിഭിന്നമായി മോഡി സർക്കാർ കൈകൊണ്ട നിലപാട് മാനവ വിരുദ്ധമാണ്. ഭരണ കൂടങ്ങൾ ഇസ്രായേലിന് കുട ചൂടുമ്പോഴും ജനങ്ങൾ യുദ്ധവിരുദ്ധ സമീപനം കൈകൊള്ളുന്നത് ആശാവഹമാണ്. കുട്ടികളും സ്ത്രീകളുമാണ് യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ ഇരകളായി മാറുന്നത്.

അമ്മ മനസ്സിന്റെ പ്രതിഷേധങ്ങൾ യുദ്ധവിരുദ്ധ മനസ് സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കണിയാമ്പറ്റ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യം കൺവെൻഷനിൽ  പഞ്ചായത്ത് പ്രസിഡണ്ട് മറിയം നസീമ അധ്യക്ഷത വഹിച്ചു.

വനിതാ ലീഗ്ജില്ലാ പ്രസിഡന്റ് കെ ബി നസീമ,വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, കൽപ്പറ്റ നിയോജക മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് റൈഹാനത്ത് ബഷീർ, വനിതാ ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് ഭാരവാഹികളായ റംല സൈനുദ്ദീൻ, ഫാരിഷ, ജമീല ഹുസൈൻ,  ആസ്യ, ഫൗസിയ. റഹിയാനത്ത് മുഹമ്മദ്, ബിന്ദു തുടങ്ങിയവർ സംസാരിച്ചു.  വനിതാ ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് സെക്രട്ടറി നഫീസത്ത് പടിപ്പുരക്കൽ സ്വാഗതവും,  വനിതാ ലീഗ് കണിയാമ്പറ്റ പഞ്ചായത്ത് ട്രഷറർ കെ പി ഖദീജ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159852/kaniyapatta)