---
title: "#idukki | കനത്തമഴ : വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു"
english_title: "Idukki"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159878/idukki"
published_at: "2023-11-06T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65487336c24bf_download_(27).jpeg"
keywords: []
---

# #idukki | കനത്തമഴ : വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു

> **Lead Summary:** **ഇടുക്കി**: ഇടുക്കി ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷം. ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയി ആണ് മരിച്ചത്. ശക്തമായ മഴയെ തുടർന്ന് ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടിയിരുന്നു. പേത്തൊട്ടി ദളം ഭാഗത്താണ് ഉരുൾപൊട്ടിയത്. മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

## Article Content

**ഇടുക്കി**: ഇടുക്കി ജില്ലയിൽ കാലവർഷക്കെടുതി രൂക്ഷം. ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞുവീണ് ഒരാൾ മരിച്ചു. തങ്കപ്പൻപാറ സ്വദേശി റോയി ആണ് മരിച്ചത്. ശക്തമായ മഴയെ തുടർന്ന് ശാന്തൻപാറ പേത്തൊട്ടിയിൽ ഉരുൾപൊട്ടിയിരുന്നു. പേത്തൊട്ടി ദളം ഭാഗത്താണ് ഉരുൾപൊട്ടിയത്. മലവെള്ളപ്പാച്ചിലിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

രാത്രിയിൽ പ്രദേശവാസിയായ മിനിയുടെ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയപ്പോഴാണ് വിവരം നാട്ടുകാരറിയുന്നത്. വീടുകളിലുണ്ടായിരുന്നവരെ നാട്ടുകാരും പഞ്ചായത്ത് അധികൃതരുമെത്തി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വൈകിട്ട് മുതലുണ്ടായ കനത്ത മഴയിൽ പ്രദേശത്ത് വ്യാപക കൃഷിനാശവുമുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159878/idukki)