---
title: "#Akbalan | ആര്യാടൻ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ ബാലൻ"
english_title: "A k balan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159935/a-k-balan"
published_at: "2023-11-06T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548948367e98_Screenshot_2023-11-06-12-53-07-15_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# #Akbalan | ആര്യാടൻ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ ബാലൻ

> **Lead Summary:** **തിരുവനന്തപുരം**: ആര്യാടൻ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ബാലൻ. പലസ്തീൻ വിഷയത്തിൽ നടപടി നേരിട്ടാൽ ഷൗക്കത്ത് ഒറ്റപ്പെടേണ്ടി വരില്ല. എൽഡിഎഫ് പൂർണ സംരക്ഷണം നൽകുമെന്നും എ കെ ബാലൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: ആര്യാടൻ ഷൗക്കത്തിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് മുതിർന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ എ.കെ ബാലൻ. പലസ്തീൻ വിഷയത്തിൽ നടപടി നേരിട്ടാൽ ഷൗക്കത്ത് ഒറ്റപ്പെടേണ്ടി വരില്ല. എൽഡിഎഫ് പൂർണ സംരക്ഷണം നൽകുമെന്നും എ കെ ബാലൻ പറഞ്ഞു.

മുസ്ലിംലീഗിന് അധികകാലം യുഡിഎഫിൽ തുടരാനാകില്ല. ഇടതുമുന്നണിയുമായി ബന്ധം ഉണ്ടാകുമെന്ന് സിപിഎം ഇപ്പോൾ പറയുന്നില്ലെന്നും എ കെ ബാലൻ പറഞ്ഞു. ആർഎസ്എസിനെയും ബിജെപിയെക്കാൾ കോൺഗ്രസ് അധഃപതിച്ചു എന്നതിന് തെളിവാണ് ഷൗക്കത്തിനെതിരെയുള്ള നോട്ടീസെന്ന് എ കെ ബാലൻ പറഞ്ഞു.

നടപടിയെടുത്താൽ അത് കോൺഗ്രസിന്റെ സർവ്വനാശത്തിലേക്ക് എത്തും. നടപടി എടുത്തില്ലെങ്കിൽ കോൺഗ്രസ് സംഘടനാപരമായി ദുർബലമാകും. ഷൗക്കത്തിനെ കോൺഗ്രസിന് തൊടാൻ കഴിയില്ല, നടപടി എടുത്താൽ വള പൊട്ടുന്നതുപോലെ കോൺഗ്രസ് പൊട്ടും. നടപടി ഉണ്ടായാൽ ഒരു രൂപത്തിലും ഷൗക്കത്ത് ഒറ്റപ്പെടാൻ പോകുന്നില്ലെന്നും എ കെ ബാലൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159935/a-k-balan)