---
title: "#accident | മാനന്തവാടിയിൽ ബസ്സ്‌ സ്കൂട്ടറിൽ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159949/mananthavadi"
published_at: "2023-11-06T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65489e2c43c58_Picsart_23-11-06_13-29-23-973.png"
keywords: []
---

# #accident | മാനന്തവാടിയിൽ ബസ്സ്‌ സ്കൂട്ടറിൽ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **മാനന്തവാടി**: ബസ്സ്‌ സ്കൂട്ടറിൽ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി പനമരം റൂട്ടിൽ കൊമ്മയാട് ജംഗ്ഷന് സമീപം സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാംമൈൽ മാനാഞ്ചിറ എടവെട്ടൻ മൊയ്ദുവിന്റേയും, സൈനബയുടെയും മകൻ കാപ്പും കുന്നിൽ താമസിക്കുന്ന ഷമീർ ആണ് മരിച്ചത്.

## Article Content

**മാനന്തവാടി**: ബസ്സ്‌ സ്കൂട്ടറിൽ ഇടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി പനമരം റൂട്ടിൽ കൊമ്മയാട് ജംഗ്ഷന് സമീപം സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാംമൈൽ മാനാഞ്ചിറ എടവെട്ടൻ മൊയ്ദുവിന്റേയും, സൈനബയുടെയും മകൻ കാപ്പും കുന്നിൽ താമസിക്കുന്ന ഷമീർ ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊമ്മയാട് ജംഗ്ഷനിലെ റോഡരികിൽ നിന്നും പ്രധാന റോഡിലേക്ക് സ്കൂട്ടർ ഓടിച്ചു കയറുന്നതിനിടെ കൽപ്പറ്റ ഭാഗത്തേക്ക് പോകുക യായിരുന്ന കെ എസ് ആർ ടി സി ബസ് തട്ടിയാണ് അപകടമുണ്ടായത്.

പരിക്കേറ്റ ഷമീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു. ഭാര്യ: സെറീന(അംഗൻവാടി ടീച്ചർ). മക്കൾ: സഫുവാന, സിയാദ്, സാദിയ, ഫാത്തിമ. ഖബറടക്കം ഇന്ന് വൈകിട്ട് കാട്ടി ചിറക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159949/mananthavadi)