---
title: "#arrested | പത്ത്  ലിറ്റർ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159956/arrested"
published_at: "2023-11-06T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548a2990e938_IMG-20231106-WA0040.jpg"
keywords: []
---

# #arrested | പത്ത്  ലിറ്റർ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ 

> **Lead Summary:** **തളിപ്പറമ്പ** : വില്പനക്കായി സൂക്ഷിച്ച 10 ലിറ്റർ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ തളിപ്പറമ്പ് പാലകുളങ്ങര സ്വദേശി പി വി ജയേഷിനെയാണ് തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ പിടിക്കൂടിയത്.

## Article Content

**തളിപ്പറമ്പ** : വില്പനക്കായി സൂക്ഷിച്ച 10 ലിറ്റർ വിദേശ മദ്യവുമായി യുവാവ് എക്സൈസ് പിടിയിൽ തളിപ്പറമ്പ് പാലകുളങ്ങര സ്വദേശി പി വി ജയേഷിനെയാണ് തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ പിടിക്കൂടിയത്.

തളിപ്പറമ്പ് - പാലാകുളങ്ങര ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാലാകുളങ്ങര എന്ന സ്ഥലത്ത് വെച്ചാണ് വില്പനക്കായി കടത്തിക്കൊണ്ടുവന്ന 10 ലിറ്റർ വിദേശമദ്യം സഹിതം ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റ് ചെയ്ത് പ്രതിയെ കോടതി റിമാന്റ് ചെയ്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ.വിനീത്, എം.കലേഷ്.എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159956/arrested)