---
title: "#peravoor | തൊണ്ടിയിൽ സെൻറ് ജോൺസ് സ്കൂളിൽ അനുമോദന സദസ് സംഘടിപ്പിച്ചു"
english_title: "Thondiyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159959/thondiyil"
published_at: "2023-11-06T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548a427910d2_IMG-20231106-WA0043.jpg"
keywords: []
---

# #peravoor | തൊണ്ടിയിൽ സെൻറ് ജോൺസ് സ്കൂളിൽ അനുമോദന സദസ് സംഘടിപ്പിച്ചു

> **Lead Summary:**  **പേരാവൂർ**: ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ മൂന്ന് ഓവറോൾ കിരീടവും ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സെന്റ് ജോൺസ് യു.പി.സ്കൂളിലെ കുട്ടികളെ അനുമോദിക്കുന്നതിനായി സ്കൂളിൽ അനുമോദന യോഗവും ആഹ്ലാദ പ്രകടനവും നടത്തി.

## Article Content

 **പേരാവൂർ**: ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ മൂന്ന് ഓവറോൾ കിരീടവും ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സെന്റ് ജോൺസ് യു.പി.സ്കൂളിലെ കുട്ടികളെ അനുമോദിക്കുന്നതിനായി സ്കൂളിൽ അനുമോദന യോഗവും ആഹ്ലാദ പ്രകടനവും നടത്തി.

പരിപാടികൾക്ക് പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ, എം പി ടി എ പ്രസിഡണ്ട് ഗ്ലോറി റോബിൻ, സന്തോഷ് എ സി, അധ്യാപകരായ മേഴ്സി തോമസ്, ഷൈൻ എം ജോസഫ്, അമല പോൾ, ആഗ്നസ് കുര്യൻ, ജിജോ ജേക്കബ്, ജിൻസി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.

യുപി വിഭാഗം സംസ്കൃതത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും, എൽ പി ജനറൽ വിഭാഗത്തിൽ ഓവറോൾ സെക്കന്റ് റണ്ണറപ്പും, യുപി ജനറൽ വിഭാഗത്തിൽ ഓവർ ഓൾ സെക്കന്റ് റണ്ണറപ്പും നേടി. സബ് ജില്ലയിൽ കലോത്സവത്തിൽ മൂന്ന് കിരീടങ്ങൾ നേടുന്ന ഏക യൂ പി സ്കൂൾ ആയി സെന്റ് ജോൺസ് മാറിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159959/thondiyil)