---
title: "വി സി നിയമനത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്"
english_title: "Youth Congress march"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/15997/youth-congress-march"
published_at: "2021-12-14T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b84eb3b6362_IMG-20211214-WA0022.jpg"
keywords: []
---

# വി സി നിയമനത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്

> **Lead Summary:** കണ്ണൂർ: പുനർ നിയമനം ലഭിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് താവക്കര യൂനിവേഴ്സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സർവകലാശാല ആസ്ഥാനത്തേക്കുള്ള റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

കണ്ണൂർ: പുനർ നിയമനം ലഭിച്ച കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് താവക്കര യൂനിവേഴ്സിറ്റി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു തുടർന്ന് പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സർവകലാശാല ആസ്ഥാനത്തേക്കുള്ള റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

 രാവിലെ 11.30 ഓടെ ഡിസിസി ഓഫിസിൽ നിന്നാരംഭിച്ച പ്രകടനം സർവ്വകലാശാല ആസ്ഥാനത്തിന് മുന്നിൽ ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രകടനം അക്രമാസക്തമായത്. പ്രധാന കവാടത്തിൽ കെട്ടിയുറപ്പിച്ച ബാരിക്കേഡ് മറിച്ചിട്ട പ്രവർത്തകർ ഏതാണ്ട് മുക്കാൽ മണിക്കൂറോളം പോലീസിനെ മുൾമുനയിൽ നിർത്തി. 

പോലീസിന് നേരെ ചെറിയ തോതിൽ കല്ലേറ് നടത്തിയ പ്രവർത്തകർ കൊടി കെട്ടിയ പൈപ്പും പോലീസിന് നേരെ വലിച്ചെറിഞ്ഞു. ഏ സി പി. പി പി സദാനന്ദൻ, ഡി വൈ എസ് പി പ്രേമരാജൻ, സി ഐ ശ്രീജിത്ത് കൊടേരി എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹമാണ് താവക്കരയിൽ ഉണ്ടായിരുന്നത്. 

പ്രതിഷേധക്കാരെ ജലപീരങ്കിശക്തമാക്കിയാണ് പോലീസ് നേരിട്ടത്. ഡി.സി.സി പ്രസിഡൻ്റ് തന്നെ നേരിട്ടെത്തി പ്രവർത്തകരെ നിയന്ത്രിക്കുകയായിരുന്നു 

ഇത് പിണറായി പക കമ്മ്യൂണിസ്റ്റ് പാഠശാല എന്ന ബാനർ സർവ്വകലശാലയുടെ ബോർഡിൽ തൂക്കിയിട്ടാണ് പ്രതിഷേധക്കാർ പിന്മാറിയത്. 

ടൗൺ, സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ പോലീസ് സർവ്വ സജരായി ആസ്ഥാനത്ത് നിലയുറപ്പിച്ചാണ് സമരത്തെ നേരിട്ടത്. യൂത്ത് കോൺ ജില്ലാ പ്രസിഡിൻ്റ് സുധീപ് ജയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് റിജിൽ മാക്കുറ്റി, പ്രജിൽ മതുക്കോത്ത്, ഇമ്രാൻ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/15997/youth-congress-march)