---
title: "കേരളവർമ്മ കോളേജിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു"
english_title: "Congress March to Kerala Varma College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/159998/congress-march-to-kerala-varma-college"
published_at: "2023-11-06T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548bfeeca518_Picsart_23-11-06_15-48-14-949.jpg"
keywords: []
---

# കേരളവർമ്മ കോളേജിലേക്കുള്ള കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

> **Lead Summary:** **തൃശ്ശൂര്‍**: കേരളവര്‍മ്മ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രധിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ ഡിസിസിയില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്.

## Article Content

**തൃശ്ശൂര്‍**: കേരളവര്‍മ്മ കോളേജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രധിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃശ്ശൂര്‍ ഡിസിസിയില്‍ നിന്നുമാണ് മാര്‍ച്ച് ആരംഭിച്ചത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയ മന്ത്രി ആര്‍.ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പടിഞ്ഞാറെ കോട്ടക്ക് സമീപമുള്ള കേരളവര്‍മ്മ കോളേജ് റോഡില്‍ വെച്ച് പോലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ശേഷമായിരുന്നു സംഘര്‍ഷം ഉടലെടുത്തത്.

പ്രവര്‍ത്തകര്‍ പോലീസിന്‍റെ ബാരിക്കേഡ് തള്ളിമറിച്ചിട്ട് മുകളില്‍ കയറി നിന്ന്  മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ഇതിനിടെ ചില പ്രവര്‍ത്തകള്‍ ബാരിക്കേഡ് മറികടക്കുന്ന സാഹചര്യമുണ്ടായി. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചുരുങ്ങിയ സമയം മാത്രം നിണ്ടുനിന്ന ജലപീരങ്കി പ്രയോഗത്തില്‍ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പോലീസും പ്രവര്‍ത്തകരും സംയമനം പാലിച്ചത് മൂലം സംഘര്‍ഷം ലാത്തിച്ചാര്‍ജിലേക്ക് കടന്നില്ല. തുടര്‍ന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കളക്ട്രേറ്റിന് സമീപം നിരാഹാരമനുഷ്ഠിക്കുന്ന കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷി സേവ്യറിന്‍റെ സമരപ്പന്തലിലേക്ക് പ്രകടനമായെത്തി അഭിവാദ്യമര്‍പ്പിച്ചാണ് പിരിഞ്ഞത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/159998/congress-march-to-kerala-varma-college)