---
title: "പെരിങ്ങോം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു"
english_title: " Peringom congress committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160016/peringom-congress-committee"
published_at: "2023-11-06T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548cdbb95ad5_IMG-20231106-WA0007.jpg"
keywords: []
---

# പെരിങ്ങോം കോൺഗ്രസ് കമ്മിറ്റി പ്രവർത്തകർ താലൂക്ക് ആശുപത്രിയിലേക്ക് മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** പെരിങ്ങോം താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പെരിങ്ങോം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

പെരിങ്ങോം താലൂക്കാശുപത്രിയില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പെരിങ്ങോം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രവര്‍ത്തകര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.കെ. രാജന്‍ അധ്യക്ഷനായി.

ചെറുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മഹേഷ് കുന്നുമ്മല്‍, യുഡിഎഫ് പയ്യന്നൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം. ഉമ്മര്‍, മഹിളാ കോണ്‍ഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് ഉഷ മുരളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160016/peringom-congress-committee)