---
title: "ഇരിട്ടി വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി "
english_title: "Iritty electricity office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160028/iritty-electricity-office"
published_at: "2023-11-06T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548d85c4699f_IMG-20231106-WA0006.jpg"
keywords: []
---

# ഇരിട്ടി വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി 

> **Lead Summary:** **ഇരിട്ടി**: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെയും പിണറായി വിജയൻ സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും ഇരിട്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

## Article Content

**ഇരിട്ടി**: വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെയും പിണറായി വിജയൻ സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും ഇരിട്ടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടി വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

മാർച്ച് വൈദ്യുതിഭവൻ ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. സണ്ണി ജോസഫ് എം എൽ എ ധർണ്ണ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ പി. എ. നസീർ അധ്യക്ഷത വഹിച്ചു.

നേതാക്കളായ പി. കെ. ജനാർദ്ദനൻ, വി. ടി. തോമസ്, കെ. വേലായുധൻ, സാജു യോമസ്, തോമസ് വർഗീസ്, കുര്യാച്ചൻ പൈപ്പള്ളികുന്നേൽ, പി. കുട്ട്യപ്പ മാസ്റ്റർ, കെ. സുമേഷ്കുമാർ, കെ. കെ. മയൂരി, മട്ടിണി വിജയൻ, കെ.സി. പോക്കർ, കെ.വി. പവിത്രൻ, മൂര്യൻ രവീന്ദ്രൻ, രാജി സന്തോഷ്‌, മിനി പ്രസാദ്, അരവിന്ദൻ അക്കാണിശേരി, ഐസക് ജോസഫ്, ഷിജി നടുപറമ്പിൽ, രജിത മാവില, ഫിലോമിന ടീച്ചർ, പി.വി. മോഹനൻ, ടോം മാത്യു, സി.സി. നസീർഹാജി തുടങ്ങിയർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160028/iritty-electricity-office)