---
title: "#aralam | ആഹ്ളാദ പ്രകടനം നടത്തി ആറളം ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്കൂൾ"
english_title: "Aralam Government Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160029/aralam-government-higher-secondary-school"
published_at: "2023-11-06T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548d99e3cea1_Picsart_23-11-06_17-42-48-968.jpg"
keywords: []
---

# #aralam | ആഹ്ളാദ പ്രകടനം നടത്തി ആറളം ഗവൺമെന്റ്  ഹയർ സെക്കൻഡറി സ്കൂൾ

> **Lead Summary:** **ആറളം**: ഇരിട്ടി ഉപജില്ല കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ചതിൽ വിളംബരമെന്നോണം ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പിടിഎ കമ്മിറ്റിയും ചേർന്ന് ആഹ്ളാദ പ്രകടനം നടത്തി. എച്ച് എം ചാർജ് ലിൻറു കുര്യൻ, സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട്, പിടിഎ വൈസ് പ്രസിഡൻറ് ശറഫുദ്ദീൻ, ബിനി ടി എസ്, സവിത പി എസ്, റീന ഫിലിപ്പ്, സീമ സി പി, ഷിജേഷ് ടി വി തുടങ്ങിയവർ നേതൃത്വം നൽകി.

## Article Content

**ആറളം**: ഇരിട്ടി ഉപജില്ല കലോത്സവത്തിൽ മികച്ച നേട്ടം കൈവരിച്ചതിൽ വിളംബരമെന്നോണം ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും പിടിഎ കമ്മിറ്റിയും ചേർന്ന് ആഹ്ളാദ പ്രകടനം നടത്തി. എച്ച് എം ചാർജ് ലിൻറു കുര്യൻ, സ്റ്റാഫ് സെക്രട്ടറി സക്കരിയ വിളക്കോട്, പിടിഎ വൈസ് പ്രസിഡൻറ് ശറഫുദ്ദീൻ, ബിനി ടി എസ്, സവിത പി എസ്, റീന ഫിലിപ്പ്, സീമ സി പി, ഷിജേഷ് ടി വി തുടങ്ങിയവർ നേതൃത്വം നൽകി.

സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ആറളം ടൗൺ വഴി താഴെ അങ്ങാടിയിൽ സമാപിച്ചു. കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് രണ്ടാം സ്ഥാനവും യുപി വിഭാഗത്തിൽ മൂന്നാം സ്ഥാനവും ജനറൽ വിഭാഗത്തിൽ മികച്ച പ്രകടനവും കാഴ്ചവച്ചിരുന്നു. ഉപജില്ലാ ശാസ്ത്രമേളയിലും മികച്ച പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160029/aralam-government-higher-secondary-school)