---
title: "വയലില്‍ പുല്ല് പറിക്കാൻ പോയ വയോധിക മരിച്ച നിലയില്‍"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160050/dead"
published_at: "2023-11-06T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548efc8733dd_n5541794921699278684107647459163ce2c08fb05bad7a7980730a9a5118e8c54bcd665ff80b079e26870a.jpg"
keywords: []
---

# വയലില്‍ പുല്ല് പറിക്കാൻ പോയ വയോധിക മരിച്ച നിലയില്‍

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട്ട് വയലില്‍ പുല്ലുപറിക്കാൻ പോയ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടൂര്‍ മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ വയലിലാണ് വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് മരണമെന്നാണ് സംശയിക്കുന്നത്. 

## Article Content

**കോഴിക്കോട്:** കോഴിക്കോട്ട് വയലില്‍ പുല്ലുപറിക്കാൻ പോയ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടൂര്‍ മൂലാട് ചക്കത്തൂര്‍ വിജയലക്ഷ്മി ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിന് സമീപത്തെ വയലിലാണ് വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റതാണ് മരണമെന്നാണ് സംശയിക്കുന്നത്. 

വീട്ടില്‍ തനിച്ച്‌ താമസിച്ചിരുന്ന വിജയലക്ഷ്മിയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസി നാട്ടുകാരുമായി ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വയലില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. 

പരേതനായ മാധവൻ നായരാണ് ഭര്‍ത്താവ്. മക്കള്‍ - വിമേഷ് (റിട്ട. ആര്‍മി ), വിജേഷ് (റെയില്‍വേ ). മരുമക്കള്‍: നിയ (മൊടക്കല്ലൂര്‍ ), ഡോ. ഹിദ (ആയുര്‍വേദ ആശുപത്രി, നന്മണ്ട ). മൃതദേഹം പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160050/dead)