---
title: "യാത്രക്കിടയിൽ സ്കൂട്ടർ കുളത്തിൽ വീണ് യുവാവ് മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160056/dead"
published_at: "2023-11-06T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548f3ec1ae8f_PicsArt_11-06-07.38.37.jpg"
keywords: []
---

# യാത്രക്കിടയിൽ സ്കൂട്ടർ കുളത്തിൽ വീണ് യുവാവ് മരിച്ചു

> **Lead Summary:** യാത്രക്കിടയിൽ സ്കൂട്ടർ സഹിതം കുളത്തിൽ വീണ് യുവാവ് മരിച്ചു. പട്ടുവം കാവുങ്കലിലെ മീത്തലെ പുരയിൽ ഫറാസ് അബ്ദുള്ള ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു സംഭവം. മൂന്ന് ദിവസം മുമ്പാണ് ഫറാസ് തളിപ്പറമ്പിലെ ഒരു ഷോപ്പിൽ സെയിൽമാനായി ജോലിക്ക് കയറിയത്. 

## Article Content

യാത്രക്കിടയിൽ സ്കൂട്ടർ സഹിതം കുളത്തിൽ വീണ് യുവാവ് മരിച്ചു. പട്ടുവം കാവുങ്കലിലെ മീത്തലെ പുരയിൽ ഫറാസ് അബ്ദുള്ള ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു സംഭവം. മൂന്ന് ദിവസം മുമ്പാണ് ഫറാസ് തളിപ്പറമ്പിലെ ഒരു ഷോപ്പിൽ സെയിൽമാനായി ജോലിക്ക് കയറിയത്. 

വീട്ടിൽ നിന്നും തളിപ്പറമ്പിലെ ഷോപ്പിലേക്ക് ചെറിയ വഴിയിലൂടെ സ്കൂട്ടറുമായി പോകുന്നതിനിടെ നിയന്ത്രണം വിട്ട് വഴിയരികിലെ ഊട്ടുപുറം കുളത്തിൽ വീഴുകയായിരുന്നു. ഫറാസ് കുളത്തിൽ വീണത് ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

ഉച്ചക്ക് 12.30 ഓടെ ഇതുവഴി പോകുകയായിരുന്ന പോസ്റ്റ് വുമനാണ് കുളത്തിൽ ഹെൽമെറ്റും ഒരു ജോഡി ചെരിപ്പുകളും കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചലിലാണ് ഫറാസിനെ കണ്ടെത്തിയത്. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. അബ്ദുള്ള - ഫാത്തിമ ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160056/dead)