---
title: "എക്സൈസ് ഓഫിസില്‍ അതിക്രമിച്ചു കയറി; നഗ്നതാ പ്രദര്‍ശനം: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കസ്റ്റഡിയില്‍"
english_title: "Excise office "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160084/excise-office"
published_at: "2023-11-06T20:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65490532cce57_n554240832169928413193506f1828756ce32188f361f13316bdf23476808118943897dc63797afe8c9e7d7.jpg"
keywords: []
---

# എക്സൈസ് ഓഫിസില്‍ അതിക്രമിച്ചു കയറി; നഗ്നതാ പ്രദര്‍ശനം: ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കസ്റ്റഡിയില്‍

> **Lead Summary:** **കൊച്ചി: **എക്‌സൈസ് ഓഫിസില്‍ അതിക്രമിച്ചു കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. പെരുമ്ബാവൂര്‍ എക്‌സൈസ് ഓഫിസിലേക്കാണ് അസം സ്വദേശി അതിക്രമിച്ചു കയറിയത്. ഇവര്‍ മദ്യ ലഹരിയിലായിരുന്നു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. 

## Article Content

**കൊച്ചി: **എക്‌സൈസ് ഓഫിസില്‍ അതിക്രമിച്ചു കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. പെരുമ്ബാവൂര്‍ എക്‌സൈസ് ഓഫിസിലേക്കാണ് അസം സ്വദേശി അതിക്രമിച്ചു കയറിയത്. ഇവര്‍ മദ്യ ലഹരിയിലായിരുന്നു. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്‌നതാപ്രദര്‍ശനം നടത്തുകയും ചെയ്തു. 

ഇവരെ ഓഫിസില്‍നിന്ന് പുറത്താക്കി ഗേറ്റ് അടച്ചെങ്കിലും റോഡിലും പരാക്രമം തുടര്‍ന്നു. ഇതോടെ പെരുമ്ബാവൂര്‍ പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിനും ഓഫിസില്‍ അതിക്രമിച്ചു കയറിയതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160084/excise-office)