---
title: "പിഴയടച്ചില്ലെങ്കില്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല; കടുപ്പിച്ച്‌ ഗതാഗത വകുപ്പ്"
english_title: "Motor vehicle department "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160099/motor-vehicle-department"
published_at: "2023-11-06T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654912a7009c8_n55425360616992874862210984a117270375fe1bd43864768ad1ae88eac8718b4d99281860f3c76987baf9.jpg"
keywords: []
---

# പിഴയടച്ചില്ലെങ്കില്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല; കടുപ്പിച്ച്‌ ഗതാഗത വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം:** ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടച്ചില്ലെങ്കില്‍ ഇനി പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴക്കുടിശ്ശികയില്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നു മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം:** ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ അടച്ചില്ലെങ്കില്‍ ഇനി പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. പിഴക്കുടിശ്ശികയില്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡിസംബര്‍ ഒന്നു മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കൂ. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിലാണ് തീരുമാനം.

എ.ഐ കാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച ജൂണ്‍ അഞ്ച് മുതല്‍ ഒക്ടോബര്‍ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകള്‍ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോര്‍ട്ട് മോണിറ്ററിങ് സിസ്റ്റത്തില്‍ അപ് ലോഡ് ചെയ്യുകയും 2,103,801 ചലാനുകള്‍ തയ്യാറാക്കുകയും ചെയ്തു. 139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവില്‍ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160099/motor-vehicle-department)