---
title: "പൊതുമരാമത്ത് സെക്രട്ടറിക്ക് നിവേദനം നൽകി പേരാവൂർ പഞ്ചായത്ത് അംഗങ്ങൾ"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160118/peravoor"
published_at: "2023-11-06T23:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654925338d171_Picsart_23-11-06_23-01-22-333.jpg"
keywords: []
---

# പൊതുമരാമത്ത് സെക്രട്ടറിക്ക് നിവേദനം നൽകി പേരാവൂർ പഞ്ചായത്ത് അംഗങ്ങൾ

> **Lead Summary:**  **പേരാവൂർ**: പഞ്ചായത്തിലെ നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് അംഗങ്ങൾ പ്രസിഡണ്ട് പി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പൊതുമരാമത്ത് പ്രൈവറ്റ് സെക്രട്ടറിയെ കണ്ടു.

## Article Content

 **പേരാവൂർ**: പഞ്ചായത്തിലെ നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്ത് അംഗങ്ങൾ പ്രസിഡണ്ട് പി പി വേണുഗോപാലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് പൊതുമരാമത്ത് പ്രൈവറ്റ് സെക്രട്ടറിയെ കണ്ടു.

പേരാവൂർ തൊണ്ടിയിൽ മുതൽ മണത്തണ വരെയുള്ള മെക്കാഡം ടാറിങ്ങിനും, പേരാവൂർ കാഞ്ഞിരപ്പുഴയ്ക് കുറുകെ പുഴക്കൽ മടപ്പുര പാലത്തിനും വേണ്ടിയുള്ള നിവേദനം പി പി വേണുഗോപാൽ പൊതുമരാമത്ത് പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160118/peravoor)