---
title: "കണിച്ചാറിൽ ഹരിതകവചം പദ്ധതിക്ക് തുടക്കമായി "
english_title: "Kanichar harithakavacham padhadhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16014/kanichar-harithakavacham-padhadhi"
published_at: "2021-12-14T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8667663d82_PicsArt_12-14-02.50.19.jpg"
keywords: []
---

# കണിച്ചാറിൽ ഹരിതകവചം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** കണിച്ചാർ: കണിച്ചാർ ഗ്രാമ പഞ്ചായത്ത് ജല സ്രോതസുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന്റെ ഭാഗമായി,ബ്ലോക്ക് പഞ്ചായത്ത് ജലാഞ്ജലി പദ്ധതിയുടെയും ഹരിതകേരള മിഷന്റെയും, തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ പഞ്ചായത്ത് തലത്തിൽ 'ഹരിത കവചം' പദ്ധതിക്ക് തുടക്കമായി.

## Article Content

കണിച്ചാർ: കണിച്ചാർ ഗ്രാമ പഞ്ചായത്ത് ജല സ്രോതസുകളുടെ സംരക്ഷണ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന്റെ ഭാഗമായി,ബ്ലോക്ക് പഞ്ചായത്ത് ജലാഞ്ജലി പദ്ധതിയുടെയും ഹരിതകേരള മിഷന്റെയും, തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ പഞ്ചായത്ത് തലത്തിൽ 'ഹരിത കവചം' പദ്ധതിക്ക് തുടക്കമായി.

പഞ്ചായത്തിലെ പുഴ, തോട്, കുളം, കിണർ, മഴവെള്ള സംഭരണികൾ തുടങ്ങി ജലം ലഭ്യമാകുന്ന മുഴുവൻ ഇടങ്ങളും സംരക്ഷിക്കപെടേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കണിച്ചാർ പഞ്ചായത്തിലൂടെ എട്ടു കിലോമീറ്റർ ദൂരത്തിലൂടെ കടന്നു പോകുന്ന ബാവലി പുഴയുടെ മുഴുവൻ കരയിലും അയ്യായിരത്തോളം മുള മറ്റു വിത്യസ്ത മരങ്ങൾ എന്നിവ നട്ടു.

പദ്ധതിയുടെ നടീൽ ഉത്ഘാടനം മടപ്പുരച്ചാൽ ബാവലി പുഴക്കരയിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിച്ചു.

ചടങ്ങിൽ കണിച്ചാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എൻ.പ്രദീപൻ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ്ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലി രമണൻ വൃക്ഷ നഴ്സറിയുടെ വിത്ത് ഏറ്റുവാങ്ങി.

ഹരിതകേരളമിഷൻ കണ്ണൂർ ജില്ല കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യഥിതിയായി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത, പേരാവൂർ ബി ഒ സജീവൻ.ആർ, കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, വികസനകാര്യ സമിതി അദ്ധ്യക്ഷൻ തോമസ് വടശ്ശേരി, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ ലിസമ്മ മംഗലത്തിൽ, ആരോഗ്യ-വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ ജോജൻ എടത്താഴെ, മെമ്പർമാരായ സുരേഖ സജി, ശ്രീകുമാർ, ജിമ്മി എബ്രഹാം, ഷോജറ്റ്, ജിഷ സജി, സുരുവി റിജോ, സുനി ജസ്റ്റിൻ, വിജി അബ്രഹാം, MGNREGS എഞ്ചിനിയർ അഖിൽ കെ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16014/kanichar-harithakavacham-padhadhi)