---
title: "അങ്കണവാടി ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകണം"
english_title: "Anganwadi employees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160188/anganwadi-employees"
published_at: "2023-11-07T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549c8bf85405_Picsart_23-11-07_10-45-08-549.jpg"
keywords: []
---

# അങ്കണവാടി ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകണം

> **Lead Summary:** **മേപ്പാടി** : കേരള അങ്കണവാടി &ക്രഷ് വർക്കേഴ്സ് യൂണിയൻ മേപ്പാടി പഞ്ചായത്ത് കൺവെൻഷൻ ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും മറ്റ് വകുപ്പുകളിലെ അമിതജോലിഭാരം അടി ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

## Article Content

**മേപ്പാടി** : കേരള അങ്കണവാടി &ക്രഷ് വർക്കേഴ്സ് യൂണിയൻ മേപ്പാടി പഞ്ചായത്ത് കൺവെൻഷൻ ഐ എൻ ടി യു സി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും മറ്റ് വകുപ്പുകളിലെ അമിതജോലിഭാരം അടി ചേൽപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്റ്റെല്ല ഡിമല്ലോ അദ്ധ്യക്ഷത വഹിച്ചു ഹോണറേററിയം വർദ്ധനവ് നടപ്പിലാക്കുക ബഡ്ജറ്റിൽ പ്രഖ്യാപിച്ച 1000,500രുപ മുൻകാല പ്രാബല്യത്തോടെ ഉടൻ നൽകുക സർക്കാർ ക്ഷേമനിധി വിഹിതം വർദ്ധിപ്പിക്കുക മിനിമം പെൻഷൻ 10000 രൂപ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം ആവശ്യപ്പെട്ടു.

ഐ എൻ ടി യു സി വയനാട് ജില്ലാ സമ്മേളനത്തിലും റാലിയിലും മുഴുവൻ പ്രവർത്തകരും പങ്കെടുത്ത് വിജയിപ്പിക്കാൻ തീരുമാനിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് മായപ്രദീപ് ജില്ലാ പ്രസിഡണ്ട് ടി ഉഷാകുമാരി ജില്ലാ ജനറൽ സെക്രട്ടറി റോസമ്മ തോമസ്, ലളിത ടി പി സരോജിനി രാധാമണി ആയിഷ അഫ്സത്ത് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160188/anganwadi-employees)