---
title: "നിയമസഭാ തെരഞ്ഞെടുപ്പ്: മിസോറാം ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ വോട്ടിങ് തുടങ്ങി "
english_title: "Assembly elections"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160199/assembly-elections"
published_at: "2023-11-07T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549cdca472dd_Screenshot_20231107-110812_WhatsApp.jpg"
keywords: []
---

# നിയമസഭാ തെരഞ്ഞെടുപ്പ്: മിസോറാം ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ വോട്ടിങ് തുടങ്ങി 

> **Lead Summary:** മിസോറാം, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മിസോറാമില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. എന്നാല്‍ ഛത്തീഗഢില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് ആദ്യ ഘട്ടമായ ഇന്ന് 20 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്.

## Article Content

മിസോറാം, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മിസോറാമില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. എന്നാല്‍ ഛത്തീഗഢില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് ആദ്യ ഘട്ടമായ ഇന്ന് 20 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് എത്തുന്നത്.

മിസോറാമില്‍ 40 മണ്ഡലങ്ങളാണ് ഉള്ളത്. ഛത്തീസ്ഗഢില്‍ ആദ്യഘട്ടത്തില്‍ 223 സ്ഥാനാര്‍ത്ഥികാണ് ജനവിധി തേടുന്നത്. 40,78,681 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. ജനവിധി തേടുന്നതില്‍ മാവോയിസ്റ്റ് ഭീകരരുടെ മേഖലയായ ബസ്തറും ഉള്‍പ്പെടും. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160199/assembly-elections)