---
title: "#Diwali | ദീപാവലി പ്രമാണിച്ച് സ്പെഷൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ"
english_title: "Special trains for Diwali"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160226/special-trains-for-diwali"
published_at: "2023-11-07T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549df247e6cf_Screenshot_2023-11-07-12-23-28-42_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# #Diwali | ദീപാവലി പ്രമാണിച്ച് സ്പെഷൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ

> **Lead Summary:** **ബെംഗളൂരു**: ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ. നവംബർ 11-ന് നാഗർകോവിലിൽ നിന്ന് മംഗളൂരു ജങ്ഷൻ വരെ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. നാഗർകോവിൽ ജങ്ഷനിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06062) ഞായറാഴ്ച രാവിലെ 5.15-ന് എത്തിച്ചേരും.

## Article Content

**ബെംഗളൂരു**: ദീപാവലി പ്രമാണിച്ച് രണ്ട് സ്പെഷൽ ട്രെയിൻ സർവീസുകളുമായി റെയിൽവേ. നവംബർ 11-ന് നാഗർകോവിലിൽ നിന്ന് മംഗളൂരു ജങ്ഷൻ വരെ സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. നാഗർകോവിൽ ജങ്ഷനിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം 2.45-ന് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06062) ഞായറാഴ്ച രാവിലെ 5.15-ന് എത്തിച്ചേരും.

ഈ ട്രെയിന്റെ ടിക്കറ്റ് റിസർവേഷൻ ഇന്ന് (ചൊവ്വാഴ്ച ) രാവിലെ മുതൽ ആരംഭിച്ചിട്ടുണ്ട്. നവംബർ 12-ന് മംഗളൂരുവിൽ നിന്ന് ചെന്നൈയിലെ താംബരം വരെയും സ്പെഷൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. മംഗളൂരു ജങ്ഷനിൽ നിന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് പുറപ്പെടുന്ന ട്രെയിൻ (നമ്പർ 06063) താംബരത്ത് തിങ്കളാഴ്ച രാവിലെ 5.10-ന് എത്തും.

കോഴിക്കോട് ഉച്ചയ്ക്ക് 1.57-ന് എത്തുന്ന ട്രെയിൻ 1.40-ന് യാത്ര പുനഃരാരംഭിക്കും. ഈ ട്രെയിനിലെ ടിക്കറ്റ് ബുക്കിങ് സൗകര്യം ഇന്ന് (ചൊവ്വാഴ്ച) രാവിലെ എട്ടുമണി മുതൽ ആരംഭിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160226/special-trains-for-diwali)