---
title: "പാട്യം ഗോപാലൻ മെമ്മോറിയൽ വായനശാല കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി"
english_title: "Patyam Gopalan Memorial Library"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160285/patyam-gopalan-memorial-library"
published_at: "2023-11-07T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a0bf43bf6e_Screenshot_2023-11-07-15-19-35-20_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാട്യം ഗോപാലൻ മെമ്മോറിയൽ വായനശാല കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി

> **Lead Summary:**  **പാട്യം**: ഗോപാലൻ മെമ്മോറിയൽ വായനശാല ചിമ്മാലി മൊട്ടയുടെ ആഭിമുഖ്യത്തിൽ നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വി.ഷിനിജ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. റോജ അദ്ധ്യക്ഷത വഹിച്ചു.

## Article Content

 **പാട്യം**: ഗോപാലൻ മെമ്മോറിയൽ വായനശാല ചിമ്മാലി മൊട്ടയുടെ ആഭിമുഖ്യത്തിൽ നടത്തിയ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൻ.വി.ഷിനിജ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. റോജ അദ്ധ്യക്ഷത വഹിച്ചു.

പാട്യം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി.പ്രദീപ് കുമാർ, സി . പി. ഐ.എം.പാട്യം സൗത്ത് ലോക്കൽ സെക്രട്ടറി സഖാവ് രാമചന്ദ്രൻ, പ്രശസ്ത ശിൽപി വൽസൻ കൂർമ്മ കൊല്ലേരി, പ്രശസ്ത മാധ്യമ പ്രവർത്തകൻ ഗൗരി ദാസ്,വാർഡ് മെമ്പർ വി.രതി കർഷക സംഘം പാട്യം വില്ലേജ് കമ്മിറ്റി സെക്രട്ടറി സഖാവ് കെ.പി.ആനന്ദ്,കർഷക സംഘം കൂത്തുപറമ്പ് ഏരിയ പ്രസിഡൻ്റ് സഖാവ് കെ. പി.പ്രമോദ്, കർഷക തൊഴിലാളി യൂണിയൻ പാട്യം സൗത്ത് വില്ലേജ് സെക്രട്ടറി സഖാവ് ടി.കെ.രാജീവൻ, എന്നിവർ ആശംസ പ്രസംഗം നടത്തി. വായനശാല രക്ഷാധികാരികളായ വി.എം.സുധാകരൻ സ്വാഗതംവും ടി.കെ രാജീവൻ നന്ദി പറയുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160285/patyam-gopalan-memorial-library)