---
title: "കണ്ണൂർ കലക്ട്രേറ്റിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം"
english_title: "Kannur collectrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160297/kannur-collectrate"
published_at: "2023-11-07T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a1915b98d2_IMG-20231107-WA0003.jpg"
keywords: []
---

# കണ്ണൂർ കലക്ട്രേറ്റിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം

> **Lead Summary:** **കണ്ണൂർ**: കലക്ട്രേറ്റിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും.

## Article Content

**കണ്ണൂർ**: കലക്ട്രേറ്റിലേക്ക് കെ എസ് യു പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം.പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും.

ഡി സി ഓഫിസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കലക്ട്രേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു.തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

കലക്ട്രേറ്റിന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകരെ ബലം പ്രയോഗിച്ച് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കെ എസ് യു ജില്ല പ്രസിഡൻ്റ് എം സി അതുൽ ഉൾപ്പടെയുള്ള നേതാക്കളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160297/kannur-collectrate)