---
title: "മലയാംപടിയിൽ സ്ത്രീപദവി പഠനം - ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തി"
english_title: "Focus group discussion "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160299/focus-group-discussion"
published_at: "2023-11-07T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a1ab46d282_IMG-20231107-WA0005.jpg"
keywords: []
---

# മലയാംപടിയിൽ സ്ത്രീപദവി പഠനം - ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തി

> **Lead Summary:** **കണ്ണൂർ**: മലയാംപടി സ്ത്രീപദവി പഠനം - ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തി.ജില്ലാ പഞ്ചായത്തും, ജില്ലാ ആസൂത്രണ സമിയും, കിലയും, കണിച്ചാർ ഗ്രാമപഞ്ചായത്തും സംയുക്തമായി കണ്ണൂർ ജില്ലയിൽ നടപ്പിലാക്കുന്ന സ്ത്രീപദവി പഠനത്തിൻ്റെ ഭാഗമായ ഫോക്കസ് ഗ്രൂപ്പ് ചർച്ച മലയാംപടി ഫാത്തിമ മാതാ അങ്കണവാടിയിൽ വെച്ച് നടന്നു.

## Article Content

**കണ്ണൂർ**: മലയാംപടി സ്ത്രീപദവി പഠനം - ഫോക്കസ് ഗ്രൂപ്പ് ചർച്ച നടത്തി.ജില്ലാ പഞ്ചായത്തും, ജില്ലാ ആസൂത്രണ സമിയും, കിലയും, കണിച്ചാർ ഗ്രാമപഞ്ചായത്തും സംയുക്തമായി കണ്ണൂർ ജില്ലയിൽ നടപ്പിലാക്കുന്ന സ്ത്രീപദവി പഠനത്തിൻ്റെ ഭാഗമായ ഫോക്കസ് ഗ്രൂപ്പ് ചർച്ച മലയാംപടി ഫാത്തിമ മാതാ അങ്കണവാടിയിൽ വെച്ച് നടന്നു.

കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രഹാം ഉൽഘാടനം ചെയ്തു.പഞ്ചായത്ത് വുമൺസ് ഫെസിലിറ്റേറ്റർ അഞ്ജു സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി.മലയാംപടിഅങ്കണവാടി ടീച്ചർ ബിന്ദു ജയൻ സ്വാഗതം പറഞ്ഞു.

ഏലപ്പീടിക അങ്കണവാടി ടീച്ചർ അനിറ്റലിബിൻ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്.മെമ്പർ പ്രിൻസി ബൈജു, ജിൻസി മുണ്ടൻചിറ, ഡെയ്സി വലിയപറമ്പിൽ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160299/focus-group-discussion)