---
title: "അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ വിജയോത്സവം നടത്തി"
english_title: "Adakathode  u p school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160302/adakathode-u-p-school"
published_at: "2023-11-07T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a1d6103ddb_IMG-20231107-WA0007.jpg"
keywords: []
---

# അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ വിജയോത്സവം നടത്തി

> **Lead Summary:** **അടക്കാത്തോട്**: അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ കലോത്സവം,ശാസ്ത്രമേള വിജയികൾക്ക് അനുമോദനത്തോടനുബന്ധിച്ച് വിജയോൽസവം നടത്തി.

## Article Content

**അടക്കാത്തോട്**: അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ കലോത്സവം,ശാസ്ത്രമേള വിജയികൾക്ക് അനുമോദനത്തോടനുബന്ധിച്ച് വിജയോൽസവം നടത്തി.

ചടങ്ങ്അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്തു.വിജയോത്സവത്തിൽ കലോൽസവത്തിലെ വിജയികൾക്ക് സണ്ണി ജോസഫ് എംഎൽ.എ സമ്മാനങ്ങൾ നൽകി.

കേളകം പഞ്ചായത്ത് വൈ.പ്രസിഡൻറ് തങ്കമ്മ മേലേക്കുറ്റ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് വി.കെ.ബീന, പി.ടി.എ പ്രസിഡണ്ട് സിബിച്ചൻ അടുക്കോലിൽ, പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സിക്രട്ടറി വി.ഐ.സൈദ് കുട്ടി, ജുംന ടീച്ചർ ,മദർ പി.ടി.എ പ്രസിഡണ്ട് മഞ്ജു സെബാസ്റ്റ്യൻ, ജിദിൻ ദേവസ്യ എന്നിവർ സംസാരിച്ചു.

കലോഝവ വിജയത്തിന് ചുക്കാൻ പിടിച്ച അധ്യാപകരെ മദർ പി.ടി.എ ആദരിച്ചു. സ്കൂളിന് പ്രാദേശിക വികസന ഫണ്ടിൽ നിന്നും കമ്പ്യൂട്ടറുകൾ നൽകുമെന്ന് സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160302/adakathode-u-p-school)