---
title: "കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച കോളേജ് പ്രിൻസിപ്പലിനെതിരെ കേസ്"
english_title: "Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160328/case"
published_at: "2023-11-07T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a40788f656_n5545120061699364898287df5831576766eec0a0abb18e687e45ab63209502eaef0426e535eeaf9035b644.jpg"
keywords: []
---

# കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച കോളേജ് പ്രിൻസിപ്പലിനെതിരെ കേസ്

> **Lead Summary:** **വയനാട്: **വയനാട്ടില്‍ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച കോളജ് പ്രിൻസിപ്പലിനെതിരേ പോലീസ് കേസ്. നടവയല്‍ സിഎം കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പല്‍ ഡോ. എ.പി. ഷെരീഫിനെതിരെയാണ് നടപടി. 

## Article Content

**വയനാട്: **വയനാട്ടില്‍ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ച കോളജ് പ്രിൻസിപ്പലിനെതിരേ പോലീസ് കേസ്. നടവയല്‍ സിഎം കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പല്‍ ഡോ. എ.പി. ഷെരീഫിനെതിരെയാണ് നടപടി. 

കെഎസ്‌യു പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസെടുത്തത്. മര്‍ദനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പനമരം പോലീസ് ആണ് കേസെടുത്തത്. ഇന്ന് ഉച്ചയോടെയാണ് വയനാട് നടവയല്‍ സിഎം കോളജില്‍ കെഎസ്‍യു നേതാക്കളും പ്രിന്‍സിപ്പലും തമ്മില്‍ കയ്യാങ്കളിയുണ്ടായത്. 

കോളജ് അടപ്പിക്കാനെത്തിയ കെഎസ്‍യു പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ തടയുകയായിരുന്നു. ഇതോടെയുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയില്‍ എത്തിയത്. പ്രിന്‍സിപ്പല്‍ മര്‍ദിച്ചെന്ന് കെഎസ്‍യു നേതാക്കള്‍ ആരോപിച്ചു. 

എന്നാല്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ ഡോ. എ.പി. ഷെരീഫ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160328/case)