---
title: "ഇരട്ടകൊലപാതക കേസ് പ്രതിയെ ഒഡിഷയില്‍ നിന്ന് പിടികൂടി"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160331/arrested"
published_at: "2023-11-07T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a427f883db_n5545113301699365415700b623e602f1008a6aedaca312feb3db6edcd34bc2f6cd998575e069ae66d6cef6.jpg"
keywords: []
---

# ഇരട്ടകൊലപാതക കേസ് പ്രതിയെ ഒഡിഷയില്‍ നിന്ന് പിടികൂടി

> **Lead Summary:** **കൊച്ചി**: മൂവാറ്റുപുഴ ഇരട്ടകൊലപാതക കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ടവര്‍ക്കൊപ്പം താമസിച്ചിരുന്ന ഗോപാല്‍ മാലിക്കിനെ ഒഡിഷയില്‍ നിന്നാണ് പിടികൂടിയത്. ഇയാളെ ഉടൻ മൂവാറ്റുപുഴയിലെത്തിക്കുമെന്നാണ് വിവരം. കൃത്യം നടത്തുന്നതിന് മുൻപ് തന്നെ പ്രതി ഒഡിഷയിലേയ്ക്കുള്ള ടിക്കറ്റ് എടുത്തുവച്ചിരുന്നു. പിന്നാലെ കൊലപാതകത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നു. മൊബെെല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന് പിന്തുടര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

## Article Content

**കൊച്ചി**: മൂവാറ്റുപുഴ ഇരട്ടകൊലപാതക കേസിലെ പ്രതി പിടിയില്‍. കൊല്ലപ്പെട്ടവര്‍ക്കൊപ്പം താമസിച്ചിരുന്ന ഗോപാല്‍ മാലിക്കിനെ ഒഡിഷയില്‍ നിന്നാണ് പിടികൂടിയത്. ഇയാളെ ഉടൻ മൂവാറ്റുപുഴയിലെത്തിക്കുമെന്നാണ് വിവരം. കൃത്യം നടത്തുന്നതിന് മുൻപ് തന്നെ പ്രതി ഒഡിഷയിലേയ്ക്കുള്ള ടിക്കറ്റ് എടുത്തുവച്ചിരുന്നു. പിന്നാലെ കൊലപാതകത്തിന് ശേഷം രക്ഷപ്പെടുകയായിരുന്നു. മൊബെെല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന് പിന്തുടര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഞായറാഴ്ചയായിരുന്നു അടൂപ്പറമ്ബില്‍ അസം സ്വദേശികളായ രണ്ടു തൊഴിലാളികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ആനിക്കാട്ടെ തടിമില്ലിലെ ജീവനക്കാരായ മഹന്ത സ്വര്‍ഗിയാരി (30), ദിപാങ്കര്‍ ബസുമതാരി (31) എന്നിവരുടെ മൃതദേഹമാണ് ഉച്ചയ്ക്ക് രണ്ടരയോടെ അടൂപ്പറമ്ബ് കമ്ബനിപ്പടിക്ക് സമീപത്തെ താമസസ്ഥലത്ത് കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടായിരുന്നു. മരിച്ചവരില്‍ ഒരാളുടെ ഭാര്യ ഇന്നലെ രാവിലെ മുതല്‍ മൊബൈലില്‍ വിളിച്ചെങ്കിലും ലഭിക്കാതെ വന്നതോടെ മില്ലുടമയെ വിവരം അറിയിച്ചു. മില്ലുടമ പറഞ്ഞയച്ചവര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160331/arrested)