---
title: "ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നുച്ചിയാട് മണ്ഡലം പ്രസിഡന്റ്‌  സ്ഥാനാരോഹണവും പ്രവർത്തന കൺവെൻഷനും"
english_title: "Indian national Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160352/indian-national-congress"
published_at: "2023-11-07T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a50bc3e602_PicsArt_11-07-08.24.23.jpg"
keywords: []
---

# ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നുച്ചിയാട് മണ്ഡലം പ്രസിഡന്റ്‌  സ്ഥാനാരോഹണവും പ്രവർത്തന കൺവെൻഷനും

> **Lead Summary:** **മണിക്കടവ് : **ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നുച്ചിയാട് മണ്ഡലം പ്രസിഡന്റ്‌ കുര്യാക്കോസ് മണിപ്പാടത്തിലിന്റെ സ്ഥാനാരോഹണവും പ്രവർത്തന കൺവെൻഷനും മണിക്കടവ് പാലാക്കുഴി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഇരിക്കൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി റീസൺ ചക്കാനിക്കുന്നേൽ സ്വാഗതം പറഞ്ഞ ചടങ്ങിന് ഡിസിസി ജനറൽ ജനറൽ സെക്രട്ടറി ജോജി വർഗീസ് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

## Article Content

**മണിക്കടവ് : **ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നുച്ചിയാട് മണ്ഡലം പ്രസിഡന്റ്‌ കുര്യാക്കോസ് മണിപ്പാടത്തിലിന്റെ സ്ഥാനാരോഹണവും പ്രവർത്തന കൺവെൻഷനും മണിക്കടവ് പാലാക്കുഴി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഇരിക്കൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി സെക്രട്ടറി റീസൺ ചക്കാനിക്കുന്നേൽ സ്വാഗതം പറഞ്ഞ ചടങ്ങിന് ഡിസിസി ജനറൽ ജനറൽ സെക്രട്ടറി ജോജി വർഗീസ് അധ്യക്ഷത വഹിച്ചു. ഇരിക്കൂർ നിയോജകമണ്ഡലം എംഎൽഎ സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഡിസിസി സെക്രട്ടറിമാരായ ബേബി തോലാനി, നൗഷാദ് ബ്ലാത്തൂർ, കർഷക കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ ജോസ് പൂമല, ഇരിക്കൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ജോസഫ് എ ജെ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ അഡ്വ. സി. നിഖിൽ, പയ്യാവൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ ഇ.വി. കുര്യൻ, മഹിള കോൺഗ്രസ്‌ നുച്ചിയാട് മണ്ഡലം പ്രസിഡന്റ്‌ പുഷ്പ വെള്ളാപ്പാടത്ത്, ഭാരവാഹികളായ ജിത്തു തോമസ്, മാത്യു മറ്റത്തിനാനി, ബാബു കുന്നിന്, മോൻസി കെ കെ, തോമസ് കരിമ്പനക്കൽ, ജോസ് കളരിക്കൽ, കെ വി ഗോപാലൻ, ജേക്കബ് കുന്നേൽ യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി ജോജോ പാലാക്കുഴി, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ആന്റണി കരിമാലൂർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160352/indian-national-congress)