---
title: "കാനഡയിൽ ചെമ്പേരി സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/160370/dead"
published_at: "2023-11-07T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a5b60da44c_n5545756141699371773970c3d47767fef6580244131ac4fb508c2389da42829ebef238628ec44c1f82a1e5.jpg"
keywords: []
---

# കാനഡയിൽ ചെമ്പേരി സ്വദേശിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **കണ്ണൂര്‍:** കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെമ്ബേരി സ്വദേശിയായ ടോണി മുണ്ടക്കല്‍ ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ ഒന്‍റാറിയോയിലെ ഒഷാവയിലാണ് സംഭവം. ഗാരേജില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.

## Article Content

**കണ്ണൂര്‍:** കാനഡയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെമ്ബേരി സ്വദേശിയായ ടോണി മുണ്ടക്കല്‍ ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ ഒന്‍റാറിയോയിലെ ഒഷാവയിലാണ് സംഭവം. ഗാരേജില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്നതിനിടെ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാകാം മരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോര്‍ട്ടവും മറ്റ് നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഒന്നര വര്‍ഷം മുൻപ് സ്റ്റുഡന്‍റ് വീസയിലാണ് ടോണി കാനഡയിലെത്തുന്നത്. സോഷ്യല്‍ സര്‍വീസ് വര്‍ക്ക് വിദ്യാര്‍ത്ഥിയായ ടോണി സോഷ്യല്‍ വര്‍ക്കറായും ജോലി ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/160370/dead)